യൂത്ത് കോണ്‍ഗ്രസ് ഡിവൈഎസ്പി ഓഫീസ് മാര്‍ച്ച് സമാധാനപരം

യൂത്ത് കോണ്‍ഗ്രസ് ഡിവൈഎസ്പി ഓഫീസ് മാര്‍ച്ച് സമാധാനപരം

May 25, 2024 - 21:20
May 25, 2024 - 21:22
 0
യൂത്ത് കോണ്‍ഗ്രസ് ഡിവൈഎസ്പി ഓഫീസ് മാര്‍ച്ച് സമാധാനപരം
This is the title of the web page
ഇടുക്കി: യൂത്ത് കോണ്‍ഗ്രസ് ജില്ലാ കമ്മിറ്റിയുടെ നേതൃത്വത്തില്‍ കട്ടപ്പന ഡി വൈ എസ് പി ഓഫീസിലേക്ക് പ്രതിക്ഷേധ മാര്‍ച്ച് സംഘടിപ്പിച്ചു. യൂത്ത് കോണ്‍ഗ്രസ് സംസ്ഥാന വൈസ് പ്രസിഡന്റ് അബിന്‍ വര്‍ക്കി മാര്‍ച്ച് ഉദ്ഘാടനം ചെയ്തു. കോണ്‍ഗ്രസ് ഉടുമ്പന്‍ഞ്ചോല അസംബ്ലി പ്രസിഡന്റ് ആനന്ദ് തോമസിനെ കള്ളക്കേസ് ചുമത്തി അറസ്റ്റ് ചെയ്ത തങ്കമണി എസ് ഐ ഐന്‍ ബാബുവിനെ സസ്‌പെന്‍ഡ് ചെയ്യണമെന്നും, യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകരെ അകാരണമായി കള്ളക്കേസില്‍ കുടുക്കുകയും ജയിലിലടക്കുകയും ചെയുന്ന പൊലീസ് നടപടിയില്‍ പ്രതിഷേധിച്ചുമാണ് യൂത്ത് കോണ്‍ഗ്രസ് ജില്ലാ കമ്മിറ്റിയുടെ നേതൃത്വത്തില്‍ കട്ടപ്പന ഡി വൈ എസ് പി ഓഫീസിലേക്ക് മാര്‍ച്ച് നടത്തിയത്. കട്ടപ്പന പൊലീസ് സ്റ്റേഷന്റെ സമീപം ബാരിക്കേഡ് ഉപയോഗിച്ച് മാര്‍ച്ച് തടഞ്ഞു.

പൊലീസുകാര്‍ക്കെതിരെ വിജയം കാണും വരെ നിയമപോരാട്ടങ്ങള്‍ നടത്തുമെന്നും സിപിഎമ്മിന്റെ എച്ചില്‍ പത്രം കഴുകിയിട്ട് അവര്‍ ചെയ്യുന്ന അക്രമങ്ങള്‍ക്ക് കണ്ണടയ്ക്കുന്ന ഇടുക്കിയിലെ പൊലീസ് അടുത്ത രണ്ടു വര്‍ഷം കഴിഞ്ഞാല്‍ ഭരണം മാറുമെന്ന് ഓര്‍ക്കണം, അന്ന് ഇതിന്റെ ഫലം ഈ ആക്രമണം കാണിക്കുന്ന പൊലീസുകാര്‍ക്ക് കിട്ടുമെന്നും അബിന്‍ വര്‍ക്കി പറഞ്ഞു. യൂത്ത് കോണ്‍ഗ്രസ് ഇടുക്കി ജില്ലാ പ്രസിഡന്റ് ഫ്രാന്‍സിസ് അറക്കപ്പറമ്പില്‍, കെ.പി.സി.സി സെക്രട്ടറി എം.എന്‍ ഗോപി , മറ്റ് നേതാക്കളായ മുകേഷ് മോഹന്‍, ജോബിന്‍ മാതു, മോബിന്‍ മാത്യു, ജോമോന്‍ പി.ജെ, സോയിമോന്‍ സണ്ണി, ബിജോ മാണി, എ.പി ഉസ്മാന്‍, തോമസ് മൈക്കിള്‍,അഡ്വ:അരുണ്‍ പൊടി പാറ, ,ശാരി ശങ്കര്‍,ബിബിന്‍ ഈട്ടിക്കന്‍, എന്നിവര്‍ സംസാരിച്ചു. മഹേഷ് മോഹനന്‍,പ്രശാന്ത് രാജു,നോജ് രാജന്‍ , അഫിന്‍ ആല്‍ബര്‍ട്ട്, ഷാനു ഷാഹുല്‍, മെല്‍വിന്‍ മാത്യു, സിജു ചക്കുംമൂട്ടില്‍ എന്നിവര്‍ നേതൃത്വം നല്‍കി.

What's Your Reaction?

like

dislike

love

funny

angry

sad

wow