മണ്ഡലകാലം അടുത്തിട്ടും മുന്നൊരുക്കങ്ങൾ എങ്ങുമെത്താതെ കുമളി
മണ്ഡലകാലം അടുത്തിട്ടും മുന്നൊരുക്കങ്ങൾ എങ്ങുമെത്താതെ കുമളി

ശബരിമല മണ്ഡലകാലം ആരംഭിക്കുന്നതിന് ദിവസങ്ങൾ മാത്രം ബാക്കി നിൽക്കെ ഇതര സംസ്ഥാനങ്ങളിൽ നിന്നും ഏറ്റവും കൂടുതൽ തീർഥാടകർ കടന്നു പോകുന്ന കുമളിയിൽ മുന്നൊരുക്കങ്ങൾ ആരംഭിച്ചിട്ടില്ല. തമിഴ്‌നാട് , ആന്ധ്ര, കർണാടക,സംസ്ഥാനങ്ങളിൽനിന്നു തീർഥാടകർ തമിഴ്നാട്ടിലെ കമ്പം വഴി കുമളിയിൽ എത്തി കുട്ടിക്കാനം – എരുമേലി വഴിയാണ് സന്നിധാനത്തേക്കു പോകുന്നത്. വിവിധ വകുപ്പുകളുടെ നേതൃത്വത്തിൽ ആലോചന യോഗങ്ങൾ പോലും കൂടാത്തതിനെതിരെ പ്രതിഷേധം ശക്തമാകുന്നു.
രണ്ടാഴ്ച്ചകൾ കൂടി കഴിഞ്ഞാൽ ശബരിമല മണ്ഡല കാലം ആരംഭിക്കുന്നതോടെ ഇടത്താവളമായ കുമളിയിൽ തിരക്കു വർദ്ധിക്കും. ശബരിമല അയ്യപ്പഭക്തരുടെ പ്രധാന ഇടത്താവളമായ കുമളി ടൗൺ പരിസര പ്രശത്തും ഭക്തർക്കായുള്ള മുന്നൊരുക്കങ്ങൾ എങ്ങും എത്തിയിട്ടില്ല . കുമളി ടൗണിൽ പാർക്കിങ് . ഭക്തർക്കായുള്ള ശൗചാലയ സംവിധാനങ്ങൾ, വിരി പന്തൽ എന്നിവ ക്രമീകരിക്കേണ്ടതുണ്ട് . ദേശീയ പാതയോരത്ത് സ്ഥാപിച്ച ദിശ ബോർഡുകൾ ഡ്രൈവർമാരുടെ കാഴ്ച്ച മറയ്ക്കുന്ന രീതിയിൽ കാടുകൾ കൊണ്ട് മൂടിയിരിക്കുന്നു .പാതയോരത്തെ വഴി വിളക്കുകൾ പേരിനു മാത്രമാണ് പ്രകാശിക്കുന്നത്. റോഡരികിലെ ചെറുതും, വലുതുമായ കുഴികൾ മണ്ണിട്ടു നികത്തിയാൽ വാഹന പാർക്കിംങ്ങിന് സംവിധാനം കണ്ടെത്താൻ സാധിക്കും മണ്ഡല കാലത്തേ ഒരുക്കങ്ങളെക്കുറിച്ചു ആലോചന യോഗം ചേരുന്നതിൽ പോലും പഞ്ചായത്തും, വിവിധ വകുപ്പുകളും വിമൂഖത കാട്ടുന്നു എന്നാണ് ആരോപണം . അടിയന്തരമായി വിവിധ വകുപ്പുകൾ വിഷയത്തിൽ ഉണർന്ന് പ്രവർത്തിക്കണം എന്ന ആവശ്യമാണ് ഉയരുന്നത്.
What's Your Reaction?






