പുല്ലുമേട് സുല്‍ത്താനിയ റോഡിന് 40 ലക്ഷം രൂപ അനുവദിച്ച് വാഴൂര്‍ സോമന്‍ എംഎല്‍എ
പുല്ലുമേട് സുല്‍ത്താനിയ റോഡിന് 40 ലക്ഷം രൂപ അനുവദിച്ച് വാഴൂര്‍ സോമന്‍ എംഎല്‍എ

ഇടുക്കി : അയ്യപ്പന്‍കോവില്‍ പുല്ലുമേട് സുല്‍ത്താനിയ റോഡിന് 40 ലക്ഷം രൂപ അനുവദിച്ച് വാഴൂര്‍ സോമന്‍ എംഎല്‍എ. കാല്‍നട പോലും ദുഷ്‌കരമായിരുന്ന റോഡില്‍ അറ്റകുറ്റ പണികള്‍ നടത്താത്തത് നിരവധി പ്രതിഷേധങ്ങള്‍ക്ക് കാരണാമായി. ഈ സാഹചര്യത്തിലാണ് 40 ലക്ഷത്തോളം രൂപ മുടക്കി റോഡ് സഞ്ചാരയോഗ്യമാക്കുവാന്‍ തീരുമാനിച്ചത്. മഴക്കാലം കഴിയുന്ന മുറയ്ക്ക് പണികള്‍ ആരംഭിക്കും. ആനവിലാസം - പുല്ലുമേട് റോഡിന്റെ പ്രാരംഭ പ്രവര്‍ത്തനങ്ങള്‍ നടന്നുകൊണ്ടിരിക്കുകയാണ് കട്ടപ്പന, കാഞ്ചിയാര്‍, അയ്യപ്പന്‍കോവില്‍, ഉപ്പുതറ മേഖലയിലെ കുടിവെള്ള ക്ഷാമം പരിഹരിക്കുന്നതിനായി തോണിത്തടിയിലെ ചെക്ക് ഡാമിന്റെ നിര്‍മാണ പ്രവര്‍ത്തനങ്ങള്‍ പുരോഗമിക്കുകയാണെന്നും വാഴൂര്‍ സോമന്‍ പറഞ്ഞു.
What's Your Reaction?






