വസ്ത്ര കളക്ഷന്‍ കട്ടപ്പനയില്‍ പ്രവര്‍ത്തനമാരംഭിച്ചു
വസ്ത്ര കളക്ഷന്‍ കട്ടപ്പനയില്‍ പ്രവര്‍ത്തനമാരംഭിച്ചു

ഇടുക്കി: വസ്ത്ര വ്യാപാര സ്ഥാപനമായ വസ്ത്ര കളക്ഷന്‍ കട്ടപ്പന പള്ളിക്കവല ജോയല്‍സ് ആര്‍ക്കേഡില്‍ തുറന്നു. നഗരസഭ ചെയര്‍പേഴ്‌സണ്‍ ബീനാ ടോമി ഉദ്ഘാടനം ചെയ്തു. വൈസ് ചെയര്‍മാന്‍ അഡ്വ. കെ.ജെ. ബെന്നി, നഗരസഭ കൗണ്‍സിലര്‍ രാജന്‍ കാലാച്ചിറ, വ്യാപാരി വ്യവസായി ഏകോപന സമിതി കട്ടപ്പന യൂണിറ്റ് പ്രസിഡന്റ് സാജന്‍ ജോര്‍ജ്, സെക്രട്ടറി ജോഷി കുട്ടട, എച്ച്‌സിഎന്‍ മാനേജിങ് ഡയറക്ടര്‍ ജോര്‍ജി മാത്യു, കട്ടപ്പന വിമന്‍സ് ക്ലബ് പ്രസിഡന്റ് റെജി സിബി എന്നിവര്‍ ഭദ്രദീപം തെളിച്ചു. സാജന്‍ ജോര്‍ജ് ആദ്യവില്‍പ്പന നടത്തി. റെജി സിബി ഏറ്റുവാങ്ങി.
വിശാലമായ പാര്‍ക്കിങ് സൗകര്യത്തോടെയാണ് വസ്ത്ര കളക്ഷന്‍ പ്രവര്‍ത്തനമാരംഭിച്ചിരിക്കുന്നത്. സാരികള്‍, സ്റ്റിച്ച്ഡ്- അണ്‍സ്റ്റിച്ച്ഡ് സല്‍വര്‍ കളക്ഷനുകള്‍, ഇന്‍ഡോ വെസ്റ്റേണ്‍ വസ്ത്രങ്ങള്‍, ലഹങ്കകള്‍, റണ്ണിങ് മെറ്റീരിയലുകള്‍, റെഡിമേഡ് ഡിസൈനര്‍ ബ്ലൗസുകള്‍, ട്രഡീഷണല്‍ ആന്‍ഡ് ഡിസൈന്‍ഡ് ആദരണങ്ങള്‍ തുടങ്ങിയവ വസ്ത്ര കളക്ഷനില്‍ ഒരുക്കിയിരിക്കുന്നു. റീട്ടെയിലും ഓണ്‍ലൈന്‍ ഷോപ്പിംഗും ഇന്ത്യയിലും വിദേശത്തും ഓണ്‍ലൈന്‍ സേവനവും ഇവിടെ ലഭ്യമാണ്.
What's Your Reaction?






