രാജകുമാരി എംജിഎം ഐടിഐയില്‍ സ്‌കോളര്‍ഷിപ്പ് വിതരണം നടത്തി 

രാജകുമാരി എംജിഎം ഐടിഐയില്‍ സ്‌കോളര്‍ഷിപ്പ് വിതരണം നടത്തി 

Jun 12, 2026 - 16:34
 0
രാജകുമാരി എംജിഎം ഐടിഐയില്‍ സ്‌കോളര്‍ഷിപ്പ് വിതരണം നടത്തി 
This is the title of the web page

ഇടുക്കി: രാജകുമാരി എംജിഎം ഐടിഐയിലെ വിദ്യാര്‍ഥികള്‍ക്ക് ചിറ്റിലപ്പിള്ളി ഫൗണ്ടേഷന്‍ മെറിറ്റ് സ്‌കോളര്‍ഷിപ്പ് വിതരണം ചെയ്തു. മാനേജര്‍ ഫാ. ബേസില്‍ കെ ഫിലിപ്പ് സ്‌കോളര്‍ഷിപ്പ് ഉദ്ഘാടനം നിര്‍വഹിച്ചു. വിവിധ ട്രേഡുകളിലെ ഒന്നാം വര്‍ഷ വിദ്യാര്‍ഥികളായ ഒന്‍പത് പേര്‍ക്കാണ് സ്‌കോളര്‍ഷിപ്പ് ലഭിച്ചത്. പ്രതിവര്‍ഷം ഒരാള്‍ക്ക് 20000 രൂപ വീതം ആകെ 40,000 രൂപയാണ് സ്‌കോളര്‍ഷിപ്പായി ലഭിക്കുക. ഐടിഐ സെക്രട്ടറി കുര്യന്‍ മാത്യു, പ്രിന്‍സിപ്പല്‍ ബ്ലെസി ജോണി, പിടിഎ പ്രസിഡന്റ് പി എ ജോസ്, മാനേജ്മെന്റ് കമ്മിറ്റിയംഗങ്ങള്‍ എന്നിവര്‍ സംസാരിച്ചു. അധ്യാപകര്‍, ജീവനക്കാര്‍, രക്ഷകര്‍ത്താക്കള്‍ തുടങ്ങിയവര്‍ പങ്കെടുത്തു.

Slide 1
Slide 2
Slide 1

What's Your Reaction?

like

dislike

love

funny

angry

sad

wow