കര്‍ഷക മോര്‍ച്ചയുടെ ജൈവ കൃഷി സെമിനാര്‍ 14ന് തോപ്രാംകുടിയില്‍

കര്‍ഷക മോര്‍ച്ചയുടെ ജൈവ കൃഷി സെമിനാര്‍ 14ന് തോപ്രാംകുടിയില്‍

Jun 12, 2026 - 17:09
 0
കര്‍ഷക മോര്‍ച്ചയുടെ ജൈവ കൃഷി സെമിനാര്‍ 14ന് തോപ്രാംകുടിയില്‍
This is the title of the web page

ഇടുക്കി: കര്‍ഷക മോര്‍ച്ച ഇടുക്കി സൗത്ത് ജില്ലാ കമ്മിറ്റി പ്രകൃതി കൃഷി സംരക്ഷണത്തിന്റെ ഭാഗമായി ജൈവ കൃഷി സെമിനാര്‍ 14ന്രാവിലെ 10 മുതല്‍ 3 വരെ തോപ്രാംകുടി മില്‍മ ഹാളില്‍ നടത്തും. സംസ്ഥാന പ്രസിഡന്റും സ്പൈസസ് ബോര്‍ഡ് വൈസ് ചെയര്‍മാനുമായ ഷാജി രാഘവന്‍ ഉദ്ഘാടനംചെയ്യും. ജില്ലാ പ്രസിഡന്റ് എം എന്‍ മോഹന്‍ദാസ് അധ്യക്ഷനാകും. ബിജെപി സൗത്ത് ജില്ലാ പ്രസിഡന്റ് വി സി വര്‍ഗീസ് മുഖ്യപ്രഭാഷണം നടത്തും. കര്‍ഷകമോര്‍ച്ച സംസ്ഥാന സെക്രട്ടറി ജയപ്രകാശ്, ബിജെപി ജില്ലാ ജനറല്‍ സെക്രട്ടറി സി സന്തോഷ് കുമാര്‍, സഹപ്രഭാരി പ്രകാശ് നാരായണന്‍, ജില്ലാ ജനറല്‍ സെക്രട്ടറി രതീഷ് വരകുമല, കര്‍ഷക മോര്‍ച്ച ജില്ലാ ജനറല്‍ സെക്രട്ടറിമാരായ ഒ എ ഗോപി, ഒ സി ടോമി എന്നിവര്‍ സംസാരിക്കും.
കെ വി കെ മുതിര്‍ന്ന ശസ്ത്രജ്ഞന്‍ ഡോ. സുധാകര്‍ സൗന്ദര്‍രാജ്, മൈലാടുംപാറ ഏലം ഗവേഷണ കേന്ദ്രത്തിലെ മുതിര്‍ന്ന ശാസ്ത്രജ്ഞന്‍ ഡോ. അജയ്ദാസ്, ഡോ. മനോജ് ഉമ്മന്‍ എന്നിവര്‍ ഏലംകൃഷിയിലെ ആധുനിക കൃഷിരീതികള്‍, ജൈവകൃഷിയുടെ സാധ്യതകള്‍, കീടനാശിനി ഉപയോഗത്തിലെ ജാഗ്രത, കാര്‍ഷിക മേഖലയില്‍ ശാസ്ത്രീയ സമീപനത്തിന്റെ പ്രാധാന്യം എന്നീ വിഷയങ്ങളില്‍ ക്ലാസെടുക്കും.
എസ്എസ്എല്‍സി, പ്ലസ്ടു പരീക്ഷകളില്‍ മികച്ച വിജയം നേടിയ വിദ്യാര്‍ഥികളെയും ജില്ലയിലെ മികച്ച കര്‍ഷകരെയും അനുമോദിക്കും. നരേന്ദ്ര മോദി സര്‍ക്കാരിന്റെ 12-ാം വാര്‍ഷികത്തോടനുബന്ധിച്ച് സംസ്ഥാനത്തുടനീളം സംഘടിപ്പിച്ചുവരുന്ന പരിപാടികളുടെ ഭാഗമായാണ് സെമിനാര്‍. ജില്ലയിലെ വിവിധ മേഖലകളില്‍നിന്നായി 500ലേറെ കര്‍ഷകര്‍ പങ്കെടുക്കും.
വാര്‍ത്താസമ്മേളനത്തില്‍ ബിജെപി സൗത്ത് ജില്ലാ പ്രസിഡന്റ് വി സി വര്‍ഗീസ്, കര്‍ഷക മോര്‍ച്ച ജില്ലാ പ്രസിഡന്റ് എം എന്‍ മോഹന്‍ദാസ്, ജില്ലാ ജനറല്‍ സെക്രട്ടറി ഒ സി ടോമി, ജില്ലാ കമ്മിറ്റിയംഗം രഘുനാഥ് കണ്ണാര, പി ആര്‍ ബിനു, പി ജി പ്രസാദ് എന്നിവര്‍ പങ്കെടുത്തു.

What's Your Reaction?

like

dislike

love

funny

angry

sad

wow