എസ്തര്‍ മരിയ ടോമിയെ പുളിയന്‍മല കാര്‍മല്‍ സിഎംഐ സ്‌കൂള്‍ അനുമോദിച്ചു

എസ്തര്‍ മരിയ ടോമിയെ പുളിയന്‍മല കാര്‍മല്‍ സിഎംഐ സ്‌കൂള്‍ അനുമോദിച്ചു

Jun 12, 2026 - 18:03
 0
എസ്തര്‍ മരിയ ടോമിയെ പുളിയന്‍മല കാര്‍മല്‍ സിഎംഐ സ്‌കൂള്‍ അനുമോദിച്ചു
This is the title of the web page

ഇടുക്കി: ശാരീരിക പരിമിതികളെ അതിജീവിച്ച് പ്ലസ്ടു പരീക്ഷയില്‍ എല്ലാ വിഷയങ്ങള്‍ക്കും എ പ്ലസ് നേടി ഉജ്ജ്വല വിജയം കൈവരിച്ച എസ്തര്‍ മരിയ ടോമിയെ കാര്‍മല്‍ സിഎംഐ പബ്ലിക് സ്‌കൂള്‍ അനുമോദിച്ചു. കട്ടപ്പന വിദ്യാഭ്യാസ ജില്ലയുടെ അംബാസിഡര്‍ കൂടിയാണ് എസ്തര്‍. പ്രിന്‍സിപ്പല്‍ ഫാ. ബെണി ജോസ് മാത്യു സിഎംഐ എസ്തറിനെ ഉപഹാരം നല്‍കി അനുമോദിച്ചു. ദൃഢനിശ്ചയവും ആത്മവിശ്വാസവും കഠിനാധ്വാനവും ഉണ്ടെങ്കില്‍ ഏത് പ്രതിസന്ധികളെയും അതിജീവിച്ച് വിജയത്തിലെത്താമെന്ന് എസ്തറിന്റെ നേട്ടം തെളിയിക്കുന്നതായി പ്രിന്‍സിപ്പല്‍ പറഞ്ഞു. തുടര്‍ന്ന് വിദ്യാര്‍ഥികളുമായി നടന്ന സംവാദ പരിപാടിയില്‍ എസ്തര്‍ തന്റെ ജീവിതാനുഭവങ്ങളും വിജയരഹസ്യങ്ങളും പങ്കുവെച്ചു. സ്വപ്നങ്ങള്‍ സാക്ഷാത്കരിക്കാന്‍ ആത്മവിശ്വാസവും കഠിനാധ്വാനവുമാണ് ആവശ്യമെന്നും ശാരീരിക വെല്ലുവിളികള്‍ വിജയത്തിലേക്കുള്ള യാത്രയില്‍ ഒരു തടസമല്ലെന്നും എസ്തര്‍ വിദ്യാര്‍ഥികളോട് പറഞ്ഞു. വെള്ളയാംകുടി ഇടയാല്‍ പിഡബ്ല്യുഡി ഉദ്യോഗസ്ഥന്‍ ടോമി ജോസഫിന്റെയും വെള്ളയാംകുടി സെന്റ് ജെറോംസ് ഹയര്‍ സെക്കന്‍ഡറി സ്‌കൂളിലെ സോഷ്യോളജി അധ്യാപിക ഫിലോമിന സെബാസ്റ്റ്യന്റെയും മകളാണ് എസ്തര്‍.

Slide 1
Slide 2
Slide 1

What's Your Reaction?

like

dislike

love

funny

angry

sad

wow