കോണ്‍ക്രീറ്റ് ഉറയ്ക്കുംമുമ്പേ റോഡില്‍ വാഹനങ്ങള്‍ കയറ്റി: കോണ്‍ഗ്രസ് മണ്ഡലം പ്രസിഡന്റിനെതിരെ പരാതി
കോണ്‍ക്രീറ്റ് ഉറയ്ക്കുംമുമ്പേ റോഡില്‍ വാഹനങ്ങള്‍ കയറ്റി: കോണ്‍ഗ്രസ് മണ്ഡലം പ്രസിഡന്റിനെതിരെ പരാതി
ഇടുക്കി: അടുത്തിടെ കോണ്‍ക്രീറ്റ് ചെയ്ത ഒമ്പതേക്കര്‍ - മത്തായിപ്പാറ റോഡില്‍ നിരോധനം ലംഘിച്ച് വാഹനങ്ങള്‍ കയറ്റിയിറക്കി കേടുപാട് വരുത്താന്‍ ശ്രമിച്ചതായി പരാതി. കോണ്‍ഗ്രസ് ഉപ്പുതറ മണ്ഡലം പ്രസിഡന്റ് ് വി എസ് ഷാല്‍ വാഹനം ഓടിച്ചതോടെ മറ്റ് വാഹനങ്ങളും കയറ്റിയിറക്കി. തുടര്‍ന്ന് ഉപ്പുതറ പഞ്ചായത്തംഗം ജെയിംസ് തോക്കൊമ്പേല്‍ വിവരമറിയിച്ചതിനെ തുടര്‍ന്ന് ഉപ്പുതറ പൊലീസ് എത്തി വാഹനങ്ങള്‍ തടഞ്ഞു. വര്‍ഷങ്ങളായി തകര്‍ന്നുകിടന്ന റോഡ് 15 ലക്ഷത്തോളം രൂപ ചെലവഴിച്ചാണ് കഴിഞ്ഞദിവസം കോണ്‍ക്രീറ്റ് ചെയ്തത്. 15 ദിവസത്തേയ്ക്ക് ചെറുവാഹനങ്ങളും 20 ദിവസത്തേയ്ക്ക് ഭാരവാഹനങ്ങളും ഓടിക്കരുതെന്ന് അറിയിച്ചിരുന്നു. റോഡില്‍ തടസവേലിയും മുന്നറിപ്പ് ബോര്‍ഡുകളും സ്ഥാപിച്ചിരുന്നു. എന്നാല്‍ ബോര്‍ഡുകളും വേലിയും മാറ്റി ശനിയാഴ്ച രാവിലെ കോണ്‍ഗ്രസ് മണ്ഡലം പ്രസിഡന്റിന്റെ നേതൃത്വത്തില്‍ വാഹനങ്ങള്‍ കയറ്റി. തുടര്‍ന്ന് മറ്റ് വാഹനങ്ങളും ഇതുവഴി കടന്നുപോയി. പിന്നീട് പൊലീസ് എത്തിയാണ് വാഹനങ്ങള്‍ തടഞ്ഞ് മുന്നറിയിപ്പ് ബോര്‍ഡ് തിരികെ സ്ഥാപിച്ചത്. മണ്ഡലം പ്രസിഡന്റിനെതിരെ പൊലീസില്‍ പരാതി നല്‍കിയതായി പഞ്ചായത്തംഗം ജെയിംസ് തോക്കൊമ്പേല്‍ പറഞ്ഞു. ആറുവരെ ഗതാഗതം പൂര്‍ണമായി നിരോധിച്ചതായും അധികൃതര്‍ അറിയിച്ചു.
What's Your Reaction?

