കട്ടപ്പനയില്‍ ഫുട്‌ബോള്‍ ടൂര്‍ണമെന്റ് സംഘടിപ്പിച്ചു
കട്ടപ്പനയില്‍ ഫുട്‌ബോള്‍ ടൂര്‍ണമെന്റ് സംഘടിപ്പിച്ചു

ഇടുക്കി: കാസ്‌ക്ക് കട്ടപ്പനയുടെയും പബ്ലിക്ക് ലൈബ്രറിയുടെയും സംയുക്താഭിമുഖ്യത്തില്‍ ഫുട്‌ബോള്‍ ടൂര്‍ണമെന്റ് സംഘടിപ്പിച്ചു. കട്ടപ്പന കിക്ക് ഓഫ് ടര്‍ഫില്‍ നടന്ന ടൂര്‍ണമെന്റ് സര്‍വീസ് സഹകരണ ബാങ്ക് പ്രസിഡന്റ് ജോയി വെട്ടിക്കുഴി ഉദ്ഘാടനം ചെയ്തു. 15 ടീമുകള്‍ പങ്കെടുത്തു.
ലൈബ്രറി പ്രസിഡന്റ് ജോയി ആനിത്തോട്ടം അദ്ധ്യക്ഷനായി. കാസ്‌ക്ക് ഫുട്‌ബോള്‍ ക്ലബ് രക്ഷാധികാരി റോബിന്‍സ് ജോര്‍ജ്, പ്രസിഡന്റ് ഉല്ലാസ് തുണ്ടത്തില്‍, ജോഷി, അനൂപ് തുടങ്ങിയവര്‍ സംസാരിച്ചു.
What's Your Reaction?






