ഭാര്യയെ വെട്ടിപ്പരിക്കേല്‍പ്പിച്ചശേഷം ഭര്‍ത്താവ് തൂങ്ങിമരിച്ചു: സംഭവം അടിമാലി ചാറ്റുപാറയില്‍
ഭാര്യയെ വെട്ടിപ്പരിക്കേല്‍പ്പിച്ചശേഷം ഭര്‍ത്താവ് തൂങ്ങിമരിച്ചു: സംഭവം അടിമാലി ചാറ്റുപാറയില്‍

ഇടുക്കി: അടിമാലി ചാറ്റുപാറയില്‍ കുടുംബവഴക്കിനെ തുടര്‍ന്ന് ഭാര്യയെ വെട്ടിപ്പരിക്കേല്‍പ്പിച്ചശേഷം ഭര്‍ത്താവ് തൂങ്ങിമരിച്ചു. പൊട്ടാസ്പടി ചിറമുഖം പത്രോസ്(72) ആണ് മരിച്ചത്. കഴുത്തിനും തലയ്ക്കും വെട്ടേറ്റ ഭാര്യ സാറാമ്മ(65) അടിമാലി താലൂക്ക് ആശുപത്രിയില്‍ ചികിത്സയിലാണ്. ഗുരുതരമായി മുറിവേറ്റ സാറാമ്മ ബോധരഹിതയായി വീണു. മരിച്ചെന്നുകരുതിയാണ് പത്രോസ് തൂങ്ങിമരിച്ചത്. തിങ്കളാഴ്ച രാവിലെ ഇരുവരും ജോലിക്ക് എത്താത്തതിനെ തുടര്‍ന്ന് തൊഴിലുടമ അന്വേഷിച്ചത്തിയപ്പോഴാണ് മുറിക്കുള്ളില്‍ പരിക്കേറ്റ സാറാമ്മയെയും തൂങ്ങിമരിച്ച നിലയില്‍ പത്രോസിനെയും കണ്ടത്. സാറാമ്മയെ ഉടന്‍ ആശുപത്രിയില്‍ എത്തിച്ചു. ഇന്‍ക്വസ്റ്റ് തയാറാക്കിയശേഷം പത്രോസിന്റെ മൃതദേഹം ആശുപത്രിയിലേക്ക് മാറ്റും. അടിമാലി പൊലീസ് നടപടി സ്വീകരിച്ചു.
What's Your Reaction?






