ദേശീയപാത : സര്‍ക്കാര്‍ ഇടപെടല്‍ ഉണ്ടാകുമെന്ന് മന്ത്രി റോഷി അഗസ്റ്റിന്‍
ദേശീയപാത : സര്‍ക്കാര്‍ ഇടപെടല്‍ ഉണ്ടാകുമെന്ന് മന്ത്രി റോഷി അഗസ്റ്റിന്‍
ഇടുക്കി: കൊച്ചി-ധനുഷ്‌കോടി ദേശീയപാത നിര്‍മാണ വിഷയത്തില്‍ രണ്ട് അഭിപ്രായം രൂപപ്പെടേണ്ട കാര്യമില്ലെന്ന് മന്ത്രി റോഷി അഗസ്റ്റിന്‍. നിര്‍മാണവുമായി ബന്ധപ്പെട്ട് സര്‍ക്കാരിന്റെ ഭാഗത്തുനിന്ന് ഗൗരവകരമായ ഇടപെടല്‍ ഉണ്ടാകുമെന്നും സര്‍ക്കാര്‍ ചെയ്യാനുള്ള കാര്യങ്ങള്‍ ചെയ്യുമെന്നും മന്ത്രി അടിമാലിയില്‍ പറഞ്ഞു. ഭൂപതിവ് നിയമ ഭേദഗതിയുമായി ബന്ധപ്പെട്ട് ആവശ്യമുള്ള കാര്യങ്ങളെല്ലാം തന്നെ സര്‍ക്കാര്‍ പൂര്‍ത്തീകരിച്ച് കഴിഞ്ഞെന്നും മന്ത്രി വ്യക്തമാക്കി.
What's Your Reaction?

