ജില്ലയിലെ ഭൂപ്രശ്‌നങ്ങളും നിര്‍മാണസാമഗ്രികളുടെ ലഭ്യതക്കുറവും പരിഹരിക്കണം: ലെന്‍സ്‌ഫെഡ് ജില്ലാ കമ്മിറ്റി റവന്യു മന്ത്രിക്ക് നിവേദനം നല്‍കി

ജില്ലയിലെ ഭൂപ്രശ്‌നങ്ങളും നിര്‍മാണസാമഗ്രികളുടെ ലഭ്യതക്കുറവും പരിഹരിക്കണം: ലെന്‍സ്‌ഫെഡ് ജില്ലാ കമ്മിറ്റി റവന്യു മന്ത്രിക്ക് നിവേദനം നല്‍കി

Jul 20, 2025 - 16:11
 0
ജില്ലയിലെ ഭൂപ്രശ്‌നങ്ങളും നിര്‍മാണസാമഗ്രികളുടെ ലഭ്യതക്കുറവും പരിഹരിക്കണം: ലെന്‍സ്‌ഫെഡ് ജില്ലാ കമ്മിറ്റി റവന്യു മന്ത്രിക്ക് നിവേദനം നല്‍കി
This is the title of the web page

ഇടുക്കി: ജില്ലയിലെ ഭൂപ്രശ്നങ്ങളും നിര്‍മാണ വസ്തുക്കളുടെ ലഭ്യതക്കുറവും പരിഹരിക്കണമെന്ന് ആവശ്യപ്പെട്ട് ലൈസെന്‍സ്ഡ്് എന്‍ജിനിയേര്‍സ് ആന്‍ഡ് സൂപ്പര്‍വൈസേഴ്സ് ഫെഡറേഷന്‍ ഇടുക്കി ജില്ലാ കമ്മിറ്റി റവന്യു മന്ത്രി കെ രാജന് നിവേദനം നല്‍കി. പട്ടയ ഭൂമിയില്‍ വാണിജ്യ ആവശ്യത്തിനുള്ള കെട്ടിടങ്ങള്‍ നിര്‍മിക്കുന്നതിലെ നിരോധനം പിന്‍വലിക്കണമെന്നും   എല്‍സിജിഡി അനുമതിയോടെ പ്രവര്‍ത്തിച്ചുവരുന്ന കെട്ടിടങ്ങളെയെല്ലാം സൗജന്യമായി ക്രമപ്പെടുത്തി സംരംഭകരേയും ഏറ്റവും വലിയ തൊഴില്‍ മേഖലയായ കെട്ടിട നിര്‍മാണ മേഖലയെയും നിലനിര്‍ത്തി ജില്ലയിലെ സിഎച്ച്ആര്‍ പട്ടയത്തില്‍ വീടുകളും ചെറിയ കടമുറി നിര്‍മിക്കാനുള്ള അനുമതി നല്‍കണമെന്നും പ്രവര്‍ത്തകര്‍ പറഞ്ഞു. കേരളത്തിന്റെ ജീവനാഡിയായ ഇടുക്കിയിലെ ടൂറിസം മേഖല കെട്ടിടനിര്‍മാണ നിരോധനം മൂലം എങ്ങുമെത്താത്ത അവസ്ഥയാണ്. ഇതിനൊരു ശാശ്വത പരിഹാരമായി കെട്ടിട നിര്‍മാണ നിയമം അനുയോജ്യമായ രീതിയില്‍ പരിഷ്‌കരിക്കണം. ജില്ലയില്‍ നിര്‍മാണ മേഖലയില്‍ സാധന സാമഗ്രികളുടെ ദൗര്‍ലഭ്യം കൂടിവരുകയും നിര്‍മാണ വസ്തുക്കള്‍ തമിഴ്നാട്ടില്‍ നിന്നും ലഭിക്കാത്ത സാഹചര്യമാണ്. പരിഹാരമായി നമ്മുടെ ഡാമുകളിലെ മണല്‍ ശേഖരിച്ച് സര്‍ക്കാര്‍ ചുമതലയില്‍ വിതരണം ചെയുന്നതുമൂലം ഡാമുകളിലെ നീരൊഴുക്ക് സുഗമമായി കെട്ടിട നിര്‍മാണ സമഗ്രിയായ മണലിന്റെ ലഭ്യത ഉറപ്പുവരുത്താനും കഴിയും. ലൈഫ് ഭവന പദ്ധതിയിലെ വീടുകളുടെ നിര്‍മാണത്തിനുപോലും കരിങ്കല്‍ അടക്കമുള്ള വസ്തുക്കള്‍ കിട്ടാത്ത അവസ്ഥയാണ്.
തദ്ദേശ സ്ഥാപനങ്ങളുടെ കീഴില്‍ ചെറുകിട ക്വാറികള്‍ സര്‍ക്കാര്‍ ഉടമസ്ഥതയില്‍ നിയന്ത്രിതമായ പ്രവര്‍ത്തിക്കുന്നത് നിര്‍മാണ മേഖലയിലെ വസ്തുക്കളുടെ ലഭ്യത വര്‍ധിപ്പിക്കുന്നതിനും സര്‍ക്കാരിലേക്ക് വരുമാനമെത്തുന്നതിനും കാരണമാകും. പ്രാദേശിക ആവശ്യത്തിനുള്ള പാറ ഖനനം ചെയ്തു ഉപയോഗിക്കാനുള്ള അനുവാദവും നല്‍കണം. വിവിധ പ്രദേശങ്ങളില്‍ വന്യ ജീവികള്‍ സൈ്വര്യ വിഹാരം നടത്തുന്ന സാഹചര്യമാണ്. വന്യജീവി ശല്യം നിയന്ത്രിക്കുന്നതിനുള്ള നടപടികള്‍ സ്വീകരിക്കണമെന്നും ജില്ലയുടെ വികസനത്തിന് തടസം നില്‍ക്കുന്ന വനം വകുപ്പിന്റെ നടപടികള്‍ തിരുത്താന്‍ ഇടപെടണമെന്നും സംഘടന ആവശ്യപ്പെട്ടു. ഓണ്‍ലൈന്‍ സംവിധാനത്തില്‍ ലേബര്‍ സെസ് അടക്കുന്നതിനുള്ള സംവിധാനം ഏര്‍പ്പെടുത്തണമെന്നും ആവശ്യപ്പെട്ടു. ഇക്കാര്യങ്ങളില്‍ ശാശ്വത പരിഹാരം കണ്ടെത്തിയാല്‍ മാത്രമേ ജില്ലയിലെ നിര്‍മാണ മേഖലയെ തകര്‍ച്ചയില്‍ നിന്ന് കരകയറ്റാന്‍ സാധിക്കുവെന്നും മേഖലയില്‍ പ്രവര്‍ത്തിക്കുന്ന സാങ്കേതികവിദഗ്ദരുടെയും ആയിരക്കണക്കിന് തൊഴിലാളികളുടെയും ജീവിത മാര്‍ഗത്തിന് പരിഹാരം കാണണമെന്നും  പ്രസിഡന്റ് പി എന്‍ ശശികുമാര്‍, സെക്രട്ടറി സുബിന്‍ ബെന്നി, ട്രഷറര്‍ രാജേഷ് എസ് എന്നിവര്‍ ആവശ്യപ്പെട്ടു.

What's Your Reaction?

like

dislike

love

funny

angry

sad

wow