കട്ടപ്പനയിലെ വ്യാപാരികളെ പ്രതിസന്ധിയിലാക്കി അന്യസംസ്ഥാന തൊഴിലാളികളുടെ അനധികൃത വ്യാപാരം

കട്ടപ്പനയിലെ വ്യാപാരികളെ പ്രതിസന്ധിയിലാക്കി അന്യസംസ്ഥാന തൊഴിലാളികളുടെ അനധികൃത വ്യാപാരം

Oct 18, 2024 - 22:55
 0
കട്ടപ്പനയിലെ വ്യാപാരികളെ പ്രതിസന്ധിയിലാക്കി അന്യസംസ്ഥാന തൊഴിലാളികളുടെ അനധികൃത വ്യാപാരം
This is the title of the web page

ഇടുക്കി: കട്ടപ്പന നഗരത്തിലെ പ്രധാന റോഡുകളില്‍ അന്യസംസ്ഥാന തൊഴിലാളികളുടെ അനധികൃത വ്യാപാരം. ഡല്‍ഹിയില്‍ നിന്നും ഇറക്കുമതി ചെയ്ത വസ്ത്രങ്ങള്‍ വീടുകള്‍ ഉള്ള മേഖലയില്‍ കാല്‍നടയായാണ് വില്‍പ്പന നടത്തുന്നത്. ഇത് നഗരത്തിലേ കച്ചവടക്കാര്‍ക്ക് പ്രതിസന്ധി സൃഷ്ടിക്കുന്നുവെന്നും, തെളിവുസഹിതം നഗരസഭ ആരോഗ്യ വിഭാഗത്തെ വിവരമറിയിച്ചിട്ടും മുഖം തിരിക്കുന്ന സമീപനമാണ് ഉണ്ടാകുന്നതെന്നും വ്യാപാരികളും സംഘടനകളും ആരോപിക്കുന്നു. വ്യാപാരി സംഘടനയുടെ നിരന്തര പരാതികളെ തുടര്‍ന്നാണ് നഗരസഭ വഴിയോരകച്ചവടം നിരോധിച്ചുകൊണ്ട് ഉത്തരവിറക്കിയിരുന്നു. പരാതികള്‍ വര്‍ധിക്കുമ്പോള്‍ നടപടി സ്വീകരിക്കുമെങ്കിലും തുടര്‍ച്ചയായ അന്വേഷണമോ പരിശോധനയോ നടക്കുന്നില്ലായെന്നും ആരോപണമുണ്ട്. സമരങ്ങളും പ്രതിഷേധങ്ങളും നടക്കുമ്പോള്‍ കാര്യം വ്യക്തമാക്കണമെന്ന് അവകാശപ്പെടുന്ന നഗരസഭ അധികൃതര്‍ തന്നെയാണ് ഇത്തരത്തില്‍ മുഖം തിരിക്കുന്ന സമീപനം സ്വീകരിക്കുന്നതെന്നും  വ്യാപാരി വ്യവസായി സമിതി ജില്ലാ വൈസ് പ്രസിഡന്റ് മജീഷ് ജേക്കബ് പറഞ്ഞു. ഒരാഴ്ച മുമ്പ് കട്ടപ്പന കുന്തളം പാറ റോഡ് ഉള്‍പ്പെടെയുള്ള മേഖലകളില്‍ അന്യസംസ്ഥാന തൊഴിലാളികള്‍ വ്യാപകമായി കച്ചവടം നടത്തിയിരുന്നു. നഗരസഭയുടെ സ്‌ക്വാഡ് അടക്കം സജീവമാവാത്ത സാഹചര്യത്തില്‍ പ്രതിഷേധം സംഘടിപ്പിക്കാനൊരുങ്ങുകയാണ് വ്യാപാരികള്‍.

What's Your Reaction?

like

dislike

love

funny

angry

sad

wow