ലയണ്‍സ് ക്ലബ് ഓഫ് കട്ടപ്പനയുടെ സ്വപ്ന ഭവനം പദ്ധതി ഉദ്ഘാടനം
ലയണ്‍സ് ക്ലബ് ഓഫ് കട്ടപ്പനയുടെ സ്വപ്ന ഭവനം പദ്ധതി ഉദ്ഘാടനം

ഇടുക്കി: ലയണ്‍സ് ക്ലബ് ഓഫ് കട്ടപ്പന നടപ്പിലാക്കുന്ന സ്വപ്ന ഭവനം പദ്ധതിയുടെ ഉദ്ഘാടനം നടന്നു. ലയണ്‍സ് ഡിസ്ട്രിക് ഗവര്‍ണര്‍ രാജന്‍ നമ്പൂതിരി പദ്ധതി ഉദ്ഘാടനം ചെയ്തു. 10 വീടുകളാണ് നിര്‍മിച്ച് നല്‍കുന്നത്. കൊച്ചൗസേപ്പ് ചിറ്റിലപ്പള്ളി ഫൗണ്ടേഷനും ലയണ്‍സ് ക്ലബ് ഇന്റര്‍നാഷണലും ചേര്‍ന്നാണ് വീടുകള്‍ നിര്‍മിച്ച് നല്‍കുന്നത്. കട്ടപ്പന, വെള്ളാരംകുന്ന്, ഉപ്പുതറ, അണക്കര, നെടുങ്കണ്ടം തുടങ്ങിയ സ്ഥലങ്ങളിലായാണ് പദ്ധതി നിര്‍മിക്കുന്നത്്. ജാര്‍ജ് തോമസ് അധ്യക്ഷനായി. ശ്രീജിത്ത് ഉണ്ണിത്താന്‍, സാംസണ്‍ തോമസ്, ജോസ് മംഗലി, മനോജ് അമ്പുജാക്ഷന്‍, അമല്‍ മാത്യു, രാജീവ് ജോര്‍ജ് തുടങ്ങിയവര്‍ സംസാരിച്ചു.
What's Your Reaction?






