വെള്ളയാംകുടിയില്‍ തെരുവുനായ ആടിനെ കൊന്നു
വെള്ളയാംകുടിയില്‍ തെരുവുനായ ആടിനെ കൊന്നു
ഇടുക്കി: കട്ടപ്പന വെള്ളയാംകുടിയില്‍ തെരുവുനായ ആടിനെ കൊന്നു. പാറയടിയില്‍ ശാലിനി അനൂപിന്റെ ഒന്നര മാസം പ്രായമായആടിനെയാണ് തെരുവുനായ കടിച്ചുകൊന്നത്. പതിവുപോലെ രാവിലെ ആട്ടിന്‍കുട്ടികളെ മുറ്റത്ത് അഴിച്ചുവിട്ട സമയത്താണ് ആക്രമണം. വീട്ടുകാര്‍ നോക്കിനില്‍ക്കെയാണ് സംഭവം. ശാലിനി പിന്നാലെ പോയെങ്കിലും 300 മീറ്ററോളം ദൂരെ ചെന്നശേഷമാണ് നായ ആടിനെ ഉപേക്ഷിച്ചത്. കഴിഞ്ഞദിവസം വാണിയപ്പുരക്കല്‍ അപ്പച്ചന്റെ വീടിന്റെ ടെറസില്‍ കയറിയ തെരുവുനായ്ക്കളെ ഏറെ ബുദ്ധിമുട്ടിയാണ് നാട്ടുകാര്‍ ഇറക്കിവിട്ടത്. കൂടാതെ ആറ് മാസം മുമ്പ് മുണ്ടനാട്ട് തങ്കച്ചന്റെ വളര്‍ത്തുമൃഗത്തേയും തെരുനായ്ക്കള്‍ കൊന്നിരുന്നു. ഇവറ്റകളുടെ ശല്യം വര്‍ധിച്ചതോടെ വിദ്യാര്‍ഥികളടക്കമുള്ള കാല്‍നട യാത്രികര്‍ ഭീതിയോടെയാണ് കടന്നുപോകുന്നത്. എത്രയും വേഗം അധികാരികളുടെ ഭാഗത്തുനിന്ന് ആവശ്യമായ നടപടി സ്വീകരിക്കണമെന്നാണ് ആവശ്യം.
What's Your Reaction?