നെടുങ്കണ്ടം വൈസ് മെന്‍സ് ക്ലബ്ബിന്റെ പുതിയ ഭാരവാഹികള്‍ ചുമതലയേറ്റു

നെടുങ്കണ്ടം വൈസ് മെന്‍സ് ക്ലബ്ബിന്റെ പുതിയ ഭാരവാഹികള്‍ ചുമതലയേറ്റു

Aug 18, 2026 - 17:04
 0
നെടുങ്കണ്ടം വൈസ് മെന്‍സ് ക്ലബ്ബിന്റെ പുതിയ ഭാരവാഹികള്‍ ചുമതലയേറ്റു
This is the title of the web page

ഇടുക്കി: നെടുങ്കണ്ടം വൈസ് മെന്‍സ് ക്ലബ്ബിന്റെ പുതിയ ഭാരവാഹികളുടെ സ്ഥാനാരോഹണവും വിവിധ സേവന പദ്ധതികളുടെ ഉദ്ഘാടനവും നടന്നു.  ജിജോ വി എല്‍ദോ ഉദ്ഘാടനം ചെയ്തു. യോഗത്തില്‍ അഡ്വ. സേനാപതി വേണു എംഎല്‍എ, ഡോ. മനോഹരന്‍, അംഗങ്ങളുടെ പ്രായമായ മാതാപിതാക്കള്‍, വിവിധ പരീക്ഷകളില്‍ മികച്ച വിജയം നേടിയ വിദ്യാര്‍ഥികള്‍ എന്നിവരെ അനുമോദിച്ചു. ഡിസ്ട്രിക്ട് ഗവര്‍ണര്‍ ജോണ്‍സണ്‍ തോമസ് പുതിയ ഭാരവാഹികളുടെ സ്ഥാനാരോഹണം നിര്‍വഹിച്ചു. പ്രസിഡന്റായി എ.വി മണിക്കുട്ടന്‍, സെക്രട്ടറിയായി ബിജു വര്‍ഗീസ്, ട്രഷറാറായി കെ ഇ വല്‍സലന്‍, മറ്റ് ഭാരവാഹികളായി, അജയകുമാര്‍, ജോബി സഖറിയ, ഷീനാ ബിജു, മിനി ജിജി, മാനസ ജിജി, ഭഗത് കെ റൊണാള്‍ഡ് എന്നിവര് ചുമതലയേറ്റു. പ്രസിഡന്റ് അഡ്വ. ഷാജി തോമസ് അധ്യക്ഷനായി. അഡ്വ. സേനാപതി വേണു എംഎല്‍എ മുഖ്യപ്രഭാഷണം നടത്തി. ഡിസ്ട്രിക്ട് സെക്രട്ടറി ബേസില്‍ പി വര്‍ഗീസ്, ഡിസ്ട്രിക്ട് ട്രഷറര്‍ എ എസ് മനോജ് തുടങ്ങിയവര്‍ സംസാരിച്ചു.

Slide 1
Slide 2
Slide 1

What's Your Reaction?

like

dislike

love

funny

angry

sad

wow