ലഹരിക്കെതിരെ തെരുവ് നാടകവുമായി തൊപ്പിപ്പാള എസ്എന്‍ ഇംഗ്ലീഷ് മീഡിയം സ്‌കൂള്‍
ലഹരിക്കെതിരെ തെരുവ് നാടകവുമായി തൊപ്പിപ്പാള എസ്എന്‍ ഇംഗ്ലീഷ് മീഡിയം സ്‌കൂള്‍

ഇടുക്കി: ലഹരിക്കെതിരെ കാഞ്ചിയാര്‍ തൊപ്പിപ്പാള എസ്എന്‍ ഇംഗ്ലീഷ് മീഡിയം സ്‌കൂള്‍ വിദ്യാര്‍ഥികള്‍ കട്ടപ്പന പുതിയ ബസ് സ്റ്റാന്‍ഡില്‍ തെരുവ് നാടകം അവതരിപ്പിച്ചു. എസ്എന്‍ഡിപി യോഗം മലനാട് യൂണിയന്‍ സെക്രട്ടറി വിനോദ് ഉത്തമന്‍ ഉദ്ഘാടനം ചെയ്തു. സമൂഹത്തില്‍ വ്യാപകമായിരിക്കുന്ന ലഹരിയുടെ ഉപയോഗവും അതിന്റെ ദുരന്തങ്ങളും ഉള്‍പ്പെടുത്തി ലഹരിമുക്ത സമൂഹം എന്ന ലക്ഷ്യം മുന്‍നിര്‍ത്തിയാണ് തെരുവ് നാടകം അവതരിപ്പിച്ചത്. എക്‌സൈസ് ഓഫീസര്‍ സാബു എം സി, കട്ടപ്പന എസ്‌ഐ ഡെജി വര്‍ഗീസ് എന്നിവര്‍ ലഹരി വിരുദ്ധ സന്ദേശം നല്‍കി. സ്‌കൂള്‍ മാനേജര്‍ കെ എസ് ബിജു, പ്രിന്‍സിപ്പല്‍ എബി ആന്റണി, ആധ്യാപകര്‍ എന്നിവര്‍ നേതൃത്വം നല്‍കി.
What's Your Reaction?






