ചപ്പാത്തില്‍ മലയോര ഹൈവേ നിര്‍മാണം മുടങ്ങാന്‍ കാരണം പമ്പ് ഉടമയും പഞ്ചായത്തും തമ്മിലുള്ള ഒത്തുകളി: ബിജെപി
ചപ്പാത്തില്‍ മലയോര ഹൈവേ നിര്‍മാണം മുടങ്ങാന്‍ കാരണം പമ്പ് ഉടമയും പഞ്ചായത്തും തമ്മിലുള്ള ഒത്തുകളി: ബിജെപി
ഇടുക്കി: അയ്യപ്പന്‍കോവില്‍ ചപ്പാത്തിനുസമീപം മലയോര ഹൈവേ നിര്‍മാണം നിലച്ചതിനുപിന്നില്‍ സ്ഥലത്തെ പെട്രോള്‍ പമ്പ് ഉടമയും പഞ്ചായത്തും തമ്മിലുള്ള ഒത്തുകളിയാണെന്ന് ബിജെപി ആരോപിച്ചു. ഇരുവിഭാഗവും ചേര്‍ന്ന് ജനത്തെ കബളിപ്പിക്കുന്നു. പമ്പുടമ സ്ഥലം വിട്ടുനല്‍കിയില്ലെങ്കില്‍ സമരം ശക്തമാക്കുമെന്ന് ഭാരവാഹികള്‍ പറഞ്ഞു.
ഹൈവേ നിര്‍മാണം അവസാനഘട്ടത്തിലെത്തിയപ്പോഴും പെട്രോള്‍ പമ്പിനുമുന്‍വശത്തെ നിര്‍മാണം നിലച്ചിട്ട് രണ്ടുവര്‍ഷത്തിലേറെയായി. ഉടമ സ്ഥലം വിട്ടുനല്‍കാത്തതാണ് ജോലികള്‍ മുടങ്ങാന്‍ കാരണം. അവശേഷിക്കുന്ന സ്ഥലത്ത് ടാറിങ് നടത്താനുള്ള കരാറുകാരുടെ നീക്കം കഴിഞ്ഞദിവസം അയ്യപ്പന്‍കോവില്‍ പഞ്ചായത്ത് പ്രസിഡന്റ് ഉള്‍പ്പെടെയുള്ളവര്‍ തടഞ്ഞിരുന്നു. എന്നാല്‍, ഇത് ജനങ്ങളുടെ കണ്ണില്‍ പൊടിയിടാനുള്ള നീക്കത്തിന്റെ ഭാഗമാണെന്നും ബിജെപി ആരോപിച്ചു. സ്ഥലം ഏറ്റെടുത്ത് കരാറുകാര്‍ക്ക് സുഗമമായി നിര്‍മാണം പൂര്‍ത്തീകരിക്കാന്‍ സൗകര്യമൊരുക്കണം. അല്ലാത്തപക്ഷം സമരം ആരംഭിക്കുമെന്ന് ബിജെപി പഞ്ചായത്ത് കമ്മിറ്റി പ്രസിഡന്റ് ഒ എസ് ബിനു പറഞ്ഞു.
What's Your Reaction?

