തങ്കമണി സിനിമയുടെ വിജയം ആഘോഷിച്ച് ദിലീപ് ഫാന്‍സ്
തങ്കമണി സിനിമയുടെ വിജയം ആഘോഷിച്ച് ദിലീപ് ഫാന്‍സ്

ഇടുക്കി: ദിലീപ് ഫാന്‍സ് അസോസിയേഷന്‍ നേതൃത്വത്തില്‍ കട്ടപ്പനയില്‍ തങ്കമണി സിനിമയുടെ വിജയാഘോഷം നടത്തി. കട്ടപ്പന ഏരിയ കമ്മിറ്റി അംഗങ്ങള്‍ കേക്ക് മുറിച്ച് വിതരണം ചെയ്തു. ഹൈറേഞ്ചില്‍ ചിത്രീകരിച്ച സിനിമ ആസ്വാദകര്‍ ഏറ്റെടുത്തിരിക്കുകയാണ്. ഇടുക്കി സ്വദേശികളായ നിരവധി പേര്‍ക്ക് പ്രധാന അഭിനേതാക്കള്‍ക്കൊപ്പം അഭിനയിക്കാന്‍ അവസരം ലഭിച്ചു.കട്ടപ്പന ഐശ്വര്യ തിയറ്ററില്‍ നടന്ന ആഘോഷ പരിപാടിയിൽ സിനിമാതാരം അനീഷ് അനന്ദ് മുഖ്യാതിഥിയായി. ഏരിയ സെക്രട്ടറി നിജോ, ട്രഷറര്‍ ബിറ്റോ, ബിന്‍സണ്‍, ബിജിത്ത്, ജെറിന്‍, അഭിജിത്ത്, തിയറ്റര്‍ ഉടമകളായ തങ്കച്ചന്‍, റോബിന്‍ എന്നിവര്‍ പങ്കെടുത്തു.
What's Your Reaction?






