അടിമാലി താലൂക്കാശുപത്രി: ലാബിലെ പരിശോധന ഫലം വേഗത്തിലാക്കാന്‍ നടപടി വേണമെന്നാവശ്യം
അടിമാലി താലൂക്കാശുപത്രി: ലാബിലെ പരിശോധന ഫലം വേഗത്തിലാക്കാന്‍ നടപടി വേണമെന്നാവശ്യം

ഇടുക്കി: അടിമാലി താലൂക്കാശുപത്രിയിലെ ലാബില്‍ നിന്നും പരിശോധന റിപ്പോര്‍ട്ട് ലഭിക്കുന്ന സമയദൈര്‍ഘ്യം കുറക്കാന്‍ നടപടി വേണമെന്നാവശ്യം. പലപ്പോഴും ഒ പി സമയം അവസാനിച്ച ശേഷമാണ് പരിശോധന ഫലം ലഭിക്കുന്നത്. ഇത് മറയൂര്‍, വട്ടവട തുടങ്ങിയ മേഖലകളില്‍ നിന്നും എത്തുന്ന രോഗികള്‍ക്ക് ബുദ്ധിമുട്ട് സൃഷ്ടിക്കുന്നുവെന്നാണ് ഉയരുന്ന ആക്ഷേപം. പരിശോധനഫലം ഡോക്ടര്‍മാരെ കാണിക്കാന്‍ കഴിയാതെ വരുന്നതോടെ പിന്നീട് ഏറെ സമയം കാത്ത് നില്‍ക്കേണ്ടി വരികയോ അടുത്ത ദിവസമെത്തി ഡോക്ടറെ കാണേണ്ടി വരികയോ ചെയ്യുന്നു. ഇത് വലിയ പ്രായോഗിക ബുദ്ധിമുട്ടുയര്‍ത്തുന്നുവെന്നാണ് ആക്ഷേപം. ഈ സാഹചര്യത്തിലാണ് ലാബില്‍ നിന്നും പരിശോധന റിപ്പോര്‍ട്ട് ലഭിക്കുന്നതിനായി വേണ്ടിവരുന്ന സമയദൈര്‍ഘ്യം കുറക്കാന്‍ നടപടി വേണമെന്ന ആവശ്യം ഉയര്‍ന്നിട്ടുള്ളത്.
What's Your Reaction?






