തങ്കമണി സെന്റ് തോമസ് സ്‌കൂളില്‍ കരിയര്‍ ഗൈഡന്‍സ് സെമിനാര്‍ നടത്തി 

തങ്കമണി സെന്റ് തോമസ് സ്‌കൂളില്‍ കരിയര്‍ ഗൈഡന്‍സ് സെമിനാര്‍ നടത്തി 

Jun 22, 2026 - 14:34
 0
തങ്കമണി സെന്റ് തോമസ് സ്‌കൂളില്‍ കരിയര്‍ ഗൈഡന്‍സ് സെമിനാര്‍ നടത്തി 
This is the title of the web page

ഇടുക്കി: തങ്കമണി സെന്റ് തോമസ് ഹയര്‍ സെക്കന്‍ഡറി സ്‌കൂളില്‍ പത്താം ക്ലാസ് വിദ്യാര്‍ഥികള്‍ക്കും മാതാപിതാക്കള്‍ക്കുമായി 'ഡ്രീം ബിഗ് പ്ലാന്‍ സ്മാര്‍ട്ട്' എന്ന പേരില്‍ കരിയര്‍ ഗൈഡന്‍സ് ആന്‍ഡ് ലൈഫ് സ്‌കില്‍ സെമിനാര്‍ സംഘടിപ്പിച്ചു. മുരിക്കാശേരി പാവനാത്മാ കോളേജിലെ ചരിത്ര വിഭാഗം മേധാവിയും അസിസ്റ്റന്റ് പ്രൊഫസറുമായ സന്തോഷ് ജോര്‍ജ് ഉദ്ഘാടനംചെയ്തു. ഏത് കരിയര്‍ തെരഞ്ഞെടുക്കണമെന്നുള്ള ആശയം വിദ്യാര്‍ഥിളുടെ മനസില്‍ സൃഷ്ടിക്കുന്നതിനും ജീവിതത്തില്‍ ആര്‍ജിക്കേണ്ടതായ ശേഷികള്‍ വികസിപ്പിച്ചെടുക്കുന്നതും സെമിനാറിന്റെ ലക്ഷ്യം. മാതാപിതാക്കള്‍ കുട്ടികള്‍ക്ക് കരിയര്‍ തെരഞ്ഞെടുക്കുമ്പോള്‍ എന്തൊക്കെ കാര്യങ്ങള്‍ ശ്രദ്ധിക്കണം ഏതൊക്കെ രീതിയില്‍ കുട്ടികളെ സഹായിക്കണം തുടങ്ങിയ വിഷയങ്ങളും സെമിനാറില്‍ ചര്‍ച്ച ചെയ്തു. പരീക്ഷയില്‍ വിദ്യാര്‍ഥികള്‍ക്ക് മികച്ച ഗ്രേഡ് ലഭിക്കുന്നതിന് ആവശ്യമായിട്ടുള്ള നിര്‍ദ്ദേശങ്ങളും സെമിനാറില്‍ ചര്‍ച്ച ചെയ്തു. മാനേജര്‍ ഫാ. തോമസ് പുത്തന്‍പുര അധ്യക്ഷനായി. മധു കെ ജയിംസ്, സ്റ്റാഫ് സെക്രട്ടറി ജോബിന്‍ കളത്തിക്കാട്ടില്‍ എന്നിവര്‍ സംസാരിച്ചു.

Slide 1
Slide 2
Slide 1

What's Your Reaction?

like

dislike

love

funny

angry

sad

wow