ലയണ്‍സ് ക്ലബ് വാര്‍ഷിക കണ്‍വന്‍ഷനും സ്‌നേഹ ഭവനപദ്ധതി വീടുകളുടെ താക്കോല്‍ കൈമാറ്റവും
ലയണ്‍സ് ക്ലബ് വാര്‍ഷിക കണ്‍വന്‍ഷനും സ്‌നേഹ ഭവനപദ്ധതി വീടുകളുടെ താക്കോല്‍ കൈമാറ്റവും
ഇടുക്കി: ലയണ്‍സ് ഇന്റര്‍നാഷണല്‍ ഡിസ്ട്രിക്ട് 318ഇയുടെ കീഴില്‍ ഹൈറേഞ്ചില്‍ പ്രവര്‍ത്തിക്കുന്ന 16 ക്ലബ്ബുകളുടെ വാര്‍ഷിക കണ്‍വന്‍ഷനും സ്‌നേഹ ഭവനപദ്ധതിയുടെ ഭാഗമായി നിര്‍മിച്ച വീടുകളുടെ താക്കോല്‍ കൈമാറ്റവും നടത്തി. ചേറ്റുകുഴിയില്‍ ഡീന്‍ കുര്യാക്കോസ് എംപി ഉദ്ഘാടനംചെയ്തു. റീജിയണല്‍ ചെയര്‍മാന്‍ റെജി ജോസഫ് അധ്യക്ഷനായി. ലയണ്‍സ് ഡിസ്ട്രിക്ട് ഗവര്‍ണര്‍ കെ ബി ഷൈന്‍കുമാര്‍ മുഖ്യാതിഥിയായി. അഡ്വ. സേനാപതി വേണു എംഎല്‍എ മുഖ്യപ്രഭാഷണം നടത്തി. കൂടുതല്‍ വീടുകള്‍ നിര്‍മ്മിച്ച ഉപ്പുതറ, വെള്ളാരംകുന്ന് ക്ലബ്ബുകള്‍ക്ക് പ്രത്യേക ഉപഹാരം സമ്മാനിച്ചു. ഗുണഭോക്താക്കള്‍ക്ക് വീടുകളുടെ താക്കോല്‍ കൈമാറി. ഡിസ്ട്രിക്റ്റ് ക്യാബിനറ്റ് സെക്രട്ടറി സജി ചമേലി, ട്രഷറര്‍ വര്‍ഗീസ് ജോസഫ്, പിആര്‍ഒ ജോര്‍ജ് തോമസ്, ജനറല്‍ കണ്‍വീനര്‍ ജോസഫ് പുതുമന, ജോസ് മാത്യു, റോബിന്‍ തോമസ്, ഫിലിപ്പ് ജോണ്‍, ബിനു വി ബേബി എന്നിവര്‍ സംസാരിച്ചു.
What's Your Reaction?