വണ്ടിപ്പെരിയാര്‍ റിലേ സമരം അഴുത ബ്ലോക്ക് പഞ്ചായത്തിനെതിരെ കോണ്‍ഗ്രസ്
വണ്ടിപ്പെരിയാര്‍ റിലേ സമരം അഴുത ബ്ലോക്ക് പഞ്ചായത്തിനെതിരെ കോണ്‍ഗ്രസ്

ഇടുക്കി: വണ്ടിപ്പെരിയാര്‍ സിഎച്ച്‌സിയോടുള്ള അവഗണനക്കെതിരെ നടത്തിവരുന്ന റിലേ ഉപവാസസമരത്തെ തള്ളിയ അഴുത ബ്ലോക്ക് പഞ്ചായത്ത് ഭരണസമിതിക്ക് കോണ്‍ഗ്രസിന്റെ വിമര്‍ശനം. നിലവിലെ ഭരണസമിതി സിഎച്ച്‌സിയില്‍ യാതൊരു വികസന പ്രവര്‍ത്തനങ്ങളും നടത്തിയിട്ടില്ല. മുന്‍ഭരണസമിതിയാണ് അടിസ്ഥാന സൗകര്യം ഉള്‍പ്പെടെ ഏര്‍പ്പെടുത്തിയത്. ആശുപത്രിയില്‍ മുഴുവന്‍ സമയവും ഡോക്ടറുടെ സേവനം ലഭ്യമാക്കിയാല്‍ മാത്രമേ സമരം അവസാനിപ്പിക്കൂവെന്ന് കെപിഡബ്ല്യു യൂണിയന്‍ വര്‍ക്കിങ് പ്രസിഡന്റ് എം ഉദയസൂര്യന്‍, ഡിസിസി ജനറല്‍ സെക്രട്ടറി ഷാജി പൈനാടത്ത്, നേതാക്കളായ ആര്‍ ഗണേശന്‍, രാജന്‍ കൊഴുവന്‍മാക്കല്‍, കെ മാരിയപ്പന്‍, ഉമ്മര്‍, എന്‍ മഹേഷ്, നജീബ് തേക്കിന്‍കാട്ടില്‍ എന്നിവര്‍ പറഞ്ഞു.
What's Your Reaction?






