അടിമാലി ഫെസ്റ്റ് മാറ്റിവെച്ചു
അടിമാലി ഫെസ്റ്റ് മാറ്റിവെച്ചു

ഇടുക്കി: അടിമാലി പഞ്ചായത്ത് നടത്താന്‍ നിശ്ചയിച്ചിരുന്ന അടിമാലി ഫെസ്റ്റ് മാറ്റിവെച്ചു. 25 മുതല്‍ 31 വരെ അടിമാലി ഗവ. ഹൈസ്‌കൂള്‍ നടത്താന്‍ തീരുമാനിച്ചിരുന്ന പരിപാടി 28ന് പിഎസ് സി പരീക്ഷ നടക്കുന്നതിനാല്‍ മാറ്റുകയാണെന്ന് അധികൃതര്‍ അറിയിച്ചു. 2016ലാണ് ഒടുവില്‍ ഫെസ്റ്റ് സംഘടിപ്പിച്ചത്. വ്യാപാര, വാണിജ്യ മേഖലകള്‍ക്ക് ഏറെ പ്രയോജനപ്പെടുന്ന ഫെസ്റ്റ് പ്രഖ്യാപിച്ചതുമുതല്‍ നാട്ടുകാരും വ്യാപാരികളും ഏറെ പ്രതീക്ഷയിലായിരുന്നു.
നിരവധി സ്റ്റാളുകളും കലാപരിപാടികളും ഉള്‍പ്പെടെ വിപുലമായ രീതിയില്‍ നടത്താനായിരുന്നു തീരുമാനം. 1992ലാണ് വിവിധ സാംസ്‌കാരിക സംഘടനകളുടെ സഹകരണത്തോടെ ഫെസ്റ്റ് ആരംഭിച്ചത്. അടിമാലിയെ ഉത്സവലഹരിയിലാക്കുന്ന ഫെസ്റ്റിനായി ആളുകള്‍ ഇനിയും കാത്തിരിക്കേണ്ടിവരും.
What's Your Reaction?






