രോഗികളുടെ ആരോഗ്യവിവരങ്ങള്‍ ഡോക്ടറുടെ വിരല്‍ത്തുമ്പില്‍: മാങ്കുളം കുടുംബാരോഗ്യ കേന്ദ്രം ഇ-ഹെല്‍ത്തിലേക്ക്
രോഗികളുടെ ആരോഗ്യവിവരങ്ങള്‍ ഡോക്ടറുടെ വിരല്‍ത്തുമ്പില്‍: മാങ്കുളം കുടുംബാരോഗ്യ കേന്ദ്രം ഇ-ഹെല്‍ത്തിലേക്ക്

ഇടുക്കി: മാങ്കുളം കുടുംബാരോഗ്യ കേന്ദ്രം ഇ-ഹെല്‍ത്ത് സംവിധാനത്തിലേക്ക് മാറുന്നു. ഇേതാടെ രോഗികളുടെ ആരോഗ്യവിവരങ്ങള്‍ ഓണ്‍ലൈനായി സൂക്ഷിക്കപ്പെടും. കാര്‍ഡിലെ ബാര്‍കോഡ് സ്‌കാന്‍ ചെയ്യുമ്പോള്‍ ഡോക്ടര്‍ക്ക് എളുപ്പത്തില്‍ വിവരങ്ങള്‍ ലഭിക്കും. കൂടുതല്‍ കാര്യക്ഷമമായി ചികിത്സ നല്‍കാനും സാധിക്കും. ആദിവാസി, തോട്ടം മേഖലകളില്‍നിന്ന് ഉള്‍പ്പെടെ പ്രതിദിനം നിരവധിപേരാണ് ഇവിടെ ചികിത്സതേടിയെത്തുന്നത്. ചികിത്സ തേടിയെത്തുന്നവര്‍ക്ക് കൂടുതല്‍ മെച്ചപ്പെട്ട ചികിത്സ ലഭ്യമാക്കുകയാണ് ലക്ഷ്യം. ഏകീകൃത ആരോഗ്യതിരിച്ചറിയല്‍ കാര്‍ഡിന്റെ വിതരണോദ്ഘാടനം അഡ്വ. എ രാജ എംഎല്‍എ നിര്‍വഹിച്ചു. മാങ്കുളം പഞ്ചായത്ത് പ്രസിഡന്റ് ഗീത ആനന്ദന്‍ അധ്യക്ഷയായി. ആരോഗ്യ സ്റ്റാന്‍ഡിങ് കമ്മിറ്റി ചെയര്‍മാന്‍ മനോജ് കുര്യന്‍, വികസനകാര്യ സ്റ്റാന്‍ഡിങ് കമ്മിറ്റി ചെയര്‍പേഴ്‌സണ്‍ ഷീലാ രാധാകൃഷ്ണന്‍, പഞ്ചായത്തംഗങ്ങളായ സുധാകരന്‍ എ.കെ, വിനീത സജീവന്‍, സവിത റോയി, കുടുംബശ്രീ ചെയര്‍പേഴ്‌സണ്‍ ബിന്ദു ജനാര്‍ദനന്‍, മെഡിക്കല്‍ ഓഫിസര്‍ ഡോ. അര്‍ജുന്‍ സാബു എന്നിവര്‍ സംസാരിച്ചു.
What's Your Reaction?






