ചപ്പാത്തിലെ പട്രോള്‍ പമ്പിന്റെ മുന്‍വശം പൊളിക്കാന്‍ നിര്‍ദേശം: ഉടമയ്ക്ക് നോട്ടീസ് നല്‍കി: കൈയേറിയത് 3 സെന്റ് ഭൂമി
ചപ്പാത്തിലെ പട്രോള്‍ പമ്പിന്റെ മുന്‍വശം പൊളിക്കാന്‍ നിര്‍ദേശം: ഉടമയ്ക്ക് നോട്ടീസ് നല്‍കി: കൈയേറിയത് 3 സെന്റ് ഭൂമി

ഇടുക്കി: ചപ്പാത്തില്‍ മലയോര ഹൈവേ കൈയേറി നിര്‍മിച്ച പെട്രോള്‍ പമ്പിന്റെ മുന്‍വശം പൊളിച്ചുനീക്കാന്‍ നിര്‍ദേശിച്ച് റവന്യു വകുപ്പ് ഉദ്യോഗസ്ഥര്‍ ഉടമയ്ക്ക് നോട്ടീസ് നല്‍കി. പിഡബ്ല്യുഡി റോഡ് പുറമ്പോക്കിലെ 3 സെന്റ് സ്ഥലം കൈയേറിയത്. ഹൈവേ നിര്‍മാണത്തിനായി പമ്പിന്റെ മുന്‍വശം പൊളിക്കണമെന്ന് ആവശ്യപ്പെട്ടെങ്കിലും ഉടമ ഹൈക്കോടതിയില്‍ നിന്ന് സ്റ്റേ വാങ്ങിയിരുന്നു. എന്നാല്‍ റവന്യു വകുപ്പിന്റെ അന്വേഷണത്തില്‍ കൈയേറ്റം നടന്നതായി കണ്ടെത്തിയതിനെ തുടര്‍ന്ന് രേഖകള്‍ ഉള്‍പ്പെടെ കോടതിയില്‍ ഹാജരാക്കി. ഇതോടെ കൈയേറ്റം ഒഴിപ്പിച്ച് ഭൂമി ഏറ്റെടുക്കാന്‍ കോടതി നിര്‍ദ്ദേശം നല്‍കുകയായിരുന്നുവെന്ന് അയ്യപ്പന്‍കോവില്‍ പഞ്ചായത്ത് വൈസ് പ്രസിഡന്റ് മനു കെ ജോണ്‍ പറഞ്ഞു.
What's Your Reaction?






