മൂന്നാറിലെ ഗതാഗതകുരുക്ക് പരിഹരിക്കും: കലക്ടര്‍ വി വിഘ്‌നേശ്വരി
മൂന്നാറിലെ ഗതാഗതകുരുക്ക് പരിഹരിക്കും: കലക്ടര്‍ വി വിഘ്‌നേശ്വരി

ഇടുക്കി: മൂന്നാര്‍ ടൗണിലെ തിരക്കും ഗതാഗതകുരുക്കും ഫലപ്രദമായി പരിഹരിക്കാന്‍ നടപടിസ്വീകരിച്ചുവരികയാണെന്ന് കലക്ടര്‍ വി വിഘ്‌നേശ്വരി. ഗതാഗതം തടസപ്പെടുത്തുന്ന അനധികൃത വഴിയോര കച്ചവട സ്ഥാപനങ്ങള്‍ ഒഴിപ്പിക്കാന്‍ പ്രത്യേക ടാസ്‌ക് ഫോഴ്‌സിനെ നിയമിക്കും. ഒഴിപ്പിക്കപ്പെടുന്നവരില്‍ അര്‍ഹരായവരുടെ പുനരധിവാസം ഉറപ്പാക്കും. ഫ്ളൈ ഓവര്‍ നിര്‍മാണത്തില്‍ ഇടപെടല്‍ നടത്തുമെന്നും കലക്ടര്‍ അറിയിച്ചു. വഴിയോര വ്യാപാരകേന്ദ്രങ്ങള്‍ ഒഴിപ്പിക്കുന്ന വിഷയത്തില്‍ കഴിഞ്ഞദിവസം കോടതിയുടെ നിര്‍ദേശമുണ്ടായിരുന്നു.
വിനോദ സഞ്ചാരികളുടെ തിരക്ക് വര്‍ധിച്ച സാഹചര്യത്തിലാണ് ഗതാഗതകുരുക്ക് പരിഹരിക്കാന്‍ ജില്ലാ ഭരണകൂടം ശ്രമമാരംഭിച്ചത്. ടൗണിലെ വിവിധ സ്ഥലങ്ങള്‍ കലക്ടര്‍ സന്ദര്‍ശിച്ചു. ഇവിടെ മാലിന്യ സംസ്‌കരണ പദ്ധതികളും നടപ്പാക്കുമെന്ന് ജില്ലാ ഭരണകൂടം വ്യക്തമാക്കി.
What's Your Reaction?






