''അടിച്ചാല്‍ തിരിച്ചടിക്കണം'': വിവാദ പ്രസംഗവുമായി എം എം മണി എംഎല്‍എ
''അടിച്ചാല്‍ തിരിച്ചടിക്കണം'': വിവാദ പ്രസംഗവുമായി എം എം മണി എംഎല്‍എ

ഇടുക്കി: അടിച്ചാല്‍ തിരിച്ചടിക്കണമെന്നും എങ്കിലേ പ്രസ്ഥാനം നിലനില്‍ക്കൂവെന്നും എം എം മണി എംഎല്‍എ. ശാന്തന്‍പാറ ഏരിയ സമ്മേളനത്തിലാണ് എം എം മണിയുടെ വിവാദ പ്രസംഗം. ''ഞാന്‍ ഉള്‍പ്പെടെയുള്ള നേതാക്കള്‍ പണ്ട് നേരിട്ട് അടിച്ചിട്ടുണ്ട്. അല്ലാതെ സൂത്രപ്പണി കൊണ്ട് കാര്യമില്ല. പ്രതിഷേധിക്കുമ്പോള്‍ ജനങ്ങളെ കൂടെ നിര്‍ത്തണം. ആളുകള്‍ പറയണം, തിരിച്ചടിച്ചത് കൊള്ളാമെന്ന്. ജനങ്ങള്‍ അംഗീകരിക്കുന്ന മാര്‍ഗം സ്വീകരിക്കണം. അല്ലെങ്കില്‍ പ്രസ്ഥാനം ദുര്‍ബലപ്പെടും. എന്നുവച്ച് നാളെ മുതല്‍ കവലയില്‍ ഇറങ്ങി സംഘഷര്‍മുണ്ടാക്കിയാല്‍ ആരും കൂടെ കാണില്ല. അടിച്ചാല്‍ അത് വേണ്ടതായിരുന്നുവെന്ന് ജനത്തിനു തോന്നണം'' എന്നാണ് എം എം മണി പ്രസംഗിച്ചത്.
What's Your Reaction?






