മൂന്നാറിലിറങ്ങുന്ന കാട്ടാനകളെ നിരീക്ഷിക്കാന്‍ ഡ്രോണ്‍ സംവിധാനമൊരുക്കി വനംവകുപ്പ് 

മൂന്നാറിലിറങ്ങുന്ന കാട്ടാനകളെ നിരീക്ഷിക്കാന്‍ ഡ്രോണ്‍ സംവിധാനമൊരുക്കി വനംവകുപ്പ് 

Dec 7, 2024 - 21:28
 0
മൂന്നാറിലിറങ്ങുന്ന കാട്ടാനകളെ നിരീക്ഷിക്കാന്‍ ഡ്രോണ്‍ സംവിധാനമൊരുക്കി വനംവകുപ്പ് 
This is the title of the web page

ഇടുക്കി: മൂന്നാറിലെ ജനവാസ മേഖലയിലിറങ്ങുന്ന കാട്ടാനകളെ ഡ്രോണിന്റെ സഹായത്തോടെ നിരീക്ഷിക്കാനൊരുങ്ങി വനംവകുപ്പ്. നിരീക്ഷണം നടത്തിയശേഷം ജനവാസ മേഖലയിലേക്ക് ഇറങ്ങുന്നതിനുമുമ്പ് ആനമുടി ദേശീയ ഉദ്യാനത്തിലേക്ക് തുരത്താനാണ് ശ്രമം. പടയപ്പയെ കൂടാതെ കൂടുതല്‍ ആനകള്‍ എത്തിയതോടെയാണ് നടപടി. കഴിഞ്ഞ ദിവസം പഴയമൂന്നാറിനോട് ചേര്‍ന്നുള്ള പ്രദേശത്ത് ഇറങ്ങിയ കാട്ടാനക്കൂട്ടത്തെ ഡ്രോണ്‍ ഉപയോഗിച്ച് നിരീക്ഷിച്ചശേഷം പടക്കം പൊട്ടിച്ച് കാട്ടിലേക്ക് തുരത്തിയിരുന്നു. ഇവയെ കൂടാതെ കല്ലാറിലെ മാലിന്യ പ്ലാന്റിന് സമീപം രണ്ട് കാട്ടാനകളും ഇറങ്ങിയിരുന്നു. പെട്ടിമുടി ആര്‍ആര്‍ടി സംഘം ഉള്‍പ്പെടെ 20 പേര്‍ അടങ്ങുന്നതാണ് ദൗത്യസംഘം. പെട്ടിമുടി ജനവാസ മേഖലയില്‍ ഇറങ്ങി നാശം വിതച്ച 6 കാട്ടാനകളെയാണ് ഇപ്പോള്‍ കാട്ടിലേക്ക് തുരത്താന്‍ ശ്രമിക്കുന്നത്. തോട്ടം മേഖലയ്ക്കു സമീപം തമ്പടിക്കുന്ന ആനകള്‍ ഉച്ചയ്ക്ക് ശേഷം ജനവാസ മേഖലയില്‍ ഇറങ്ങാന്‍ സാധ്യത ഉണ്ട്. കാട്ടാനശല്യം രൂക്ഷമായതിനെതിര നാട്ടുകാര്‍ പ്രതിഷേധമുയര്‍ത്തിയിരുന്നു. ഇതിന്റെ പശ്ചാത്തലത്തിലാണ് നടപടി.

What's Your Reaction?

like

dislike

love

funny

angry

sad

wow