ജില്ലയിലെ അഗതിമന്ദിരങ്ങളിലേക്ക് മലയാളി ചിരി ക്ലബ്ബിന്റെ കാരുണ്യ യാത്ര 22ന്

ജില്ലയിലെ അഗതിമന്ദിരങ്ങളിലേക്ക് മലയാളി ചിരി ക്ലബ്ബിന്റെ കാരുണ്യ യാത്ര 22ന്

Dec 14, 2024 - 22:37
Dec 14, 2024 - 22:50
 0
ജില്ലയിലെ അഗതിമന്ദിരങ്ങളിലേക്ക് മലയാളി ചിരി ക്ലബ്ബിന്റെ കാരുണ്യ യാത്ര 22ന്
This is the title of the web page

ഇടുക്കി: ജില്ലയിലെ അഗതി മന്ദിരങ്ങളിലേക്ക് മലയാളി ചിരി ക്ലബ്ബിന്റെ കാരുണ്യയാത്ര 22ന് ആരംഭിക്കും. രാവിലെ 10ന് കട്ടപ്പന ഗാന്ധി സ്‌ക്വയറില്‍ മന്ത്രി റോഷി അഗസ്റ്റിന്‍ ഉദ്ഘാടനം ചെയ്യും. കട്ടപ്പന നഗരസഭ ചെയര്‍പേഴ്‌സണ്‍ ബീനാ ടോമി ഫ്‌ളാഗ് ഓഫ് ചെയ്യും. കഴിഞ്ഞ എട്ടുവര്‍ഷമായി 15ലേറെ അഗതി മന്ദിരങ്ങളിലേക്ക് നടത്തിവരുന്ന യാത്രയില്‍ വസ്ത്രങ്ങള്‍, മരുന്നുകള്‍, പലവ്യഞ്ജനങ്ങള്‍, ക്ലീനിങ് ഉല്‍പന്നങ്ങള്‍ തുടങ്ങിയവ വിതരണം ചെയ്യും. കൂടാതെ കട്ടപ്പന നഗരസഭയിലെ 34 വാര്‍ഡുകളിലായുള്ള കിടപ്പുരോഗികള്‍ക്ക് വസ്ത്രം, ക്രിസ്മസ് കേക്ക്, പലവ്യഞ്ജനങ്ങള്‍ ഉള്‍പ്പെടുന്ന കിറ്റും വിതരണം ചെയ്യും.
കട്ടപ്പന സെന്റ് ജോണ്‍സ് ആശുപത്രി, പുളിയന്‍മല കാര്‍മല്‍ പബ്ലിക് സ്‌കൂള്‍, ടെക്‌സ്‌റ്റൈല്‍സ് അസോസിയേഷന്‍ കട്ടപ്പന മേഖലാ കമ്മിറ്റി തുടങ്ങിയ സംഘടനകളുടെ സഹകരണത്തോടെയാണ് പരിപാടി.
മലയാളി ചിരി ക്ലബ് സോഷ്യല്‍ ഡെവലപ്‌മെന്റ് ഫൗണ്ടഷന്‍ ചെയര്‍മാന്‍ മനോജ് വര്‍ക്കി അധ്യക്ഷനാകും. രക്ഷാധികാരി ജോര്‍ജി മാത്യു, പ്രസിഡന്റ് സണ്ണി സ്റ്റോറില്‍, കോ ഓര്‍ഡിനേറ്റര്‍ ജോമോന്‍ പൊടിപാറ, ജനറല്‍ സെക്രട്ടറി അശോക് ഇലവന്തിക്കല്‍, വൈസ് പ്രസിഡന്റ് വിപിന്‍ വിജയന്‍, കണ്‍വീനര്‍ സജി ഫെര്‍ണാണ്ടസ്, കണ്‍വീനര്‍ സിജോമോന്‍ ജോസ്, റോബിന്‍ ചാക്കോ, പ്രിന്‍സ് മൂലേച്ചാലില്‍, മനോജ് പി ജി, ബിബിന്‍ വിശ്വനാഥന്‍, ജെറിന്‍ ജോസഫ്, ടിജിന്‍ ടോം, അനീഷ് തോണക്കര, അജിന്‍ ജോസഫ്, ജിനോ സേവ്യര്‍ തുടങ്ങിയവര്‍ സംസാരിക്കും. മനോജ് ജോസഫ്, ഷിബു ജോസഫ്, സോണി ചെറിയാന്‍, ജോജോ ജോസഫ്, ആദര്‍ശ് കുര്യന്‍, ജസ്റ്റിന്‍ തോമസ്, അലന്റ് നിരവത്ത്, സുബിന്‍ തോമസ്, നോബിള്‍ ജോണ്‍, ഷിജോ സെമ്പാസ്റ്റ്യന്‍, സന്തോഷ് രാമചന്ദ്രന്‍ എന്നിവര്‍ നേതൃത്വം നല്‍കും.
വാര്‍ത്താസമ്മേളനത്തില്‍ മനോജ് വര്‍ക്കി, സണ്ണി സ്റ്റോറില്‍, ജോമോന്‍ പൊടിപാറ, അശോക് ഇലവന്തിക്കല്‍, മനോജ് പി ജി, അനീഷ് തോണക്കര, അജിന്‍ ജോസഫ്, ജിനോ സേവ്യര്‍, റോബിന്‍ ചാക്കോ എന്നിവര്‍ പങ്കെടുത്തു.

What's Your Reaction?

like

dislike

love

funny

angry

sad

wow