യുവാവ് അബോധാവസ്ഥയിലായിട്ട് 107 ദിവസം: യുവാവിനെ പരിക്കേറ്റ നിലയില്‍ കണ്ടെത്തിയ സംഭവം: ദുരൂഹത നീക്കണമെന്ന് രക്ഷിതാക്കള്‍
യുവാവ് അബോധാവസ്ഥയിലായിട്ട് 107 ദിവസം: യുവാവിനെ പരിക്കേറ്റ നിലയില്‍ കണ്ടെത്തിയ സംഭവം: ദുരൂഹത നീക്കണമെന്ന് രക്ഷിതാക്കള്‍

ഇടുക്കി: വീടിനുമുമ്പില്‍ യുവാവിനെ ഗുരുതരമായി പരിക്കേറ്റ നിലയില്‍ കണ്ടെത്തിയ സംഭവത്തില്‍ ദുരൂഹത തുടരുന്നു. അയ്യപ്പന്‍കോവില്‍ ചപ്പാത്ത് പുതുപറമ്പില്‍ ബിനോജ് മോഹനന്‍(48) ആണ് 107 ദിവസമായി അബോധാവസ്ഥയില്‍ കഴിയുന്നത്. 2023 ഒക്ടോബര്‍ 24നാണ് ബിനോജിനെ പരിക്കേറ്റ നിലയില്‍ സംസ്ഥാനപാതയോടുചേര്‍ന്ന് വീടിനുമുമ്പിലാണ് കണ്ടെത്തിയത്. പാലായിലെ സ്വകാര്യ ആശുപത്രിയിലും കോട്ടയം മെഡിക്കല്‍ കോളേജ് ആശുപത്രിയിലും ചികിത്സിച്ചെങ്കിലും ഫലമുണ്ടായില്ല. ഇപ്പോള്‍ മാസങ്ങളായി വീട്ടിലാണ് കഴിയുന്നത്. അബോധാവസ്ഥയിലായതിനാല്‍ പൊലീസ് അന്വേഷണവും വഴിമുട്ടി. ഉപ്പുതറ പൊലീസിലും ജില്ലാ പൊലീസ് മേധാവിക്കും നല്‍കിയ പരാതിയില്‍ അന്വേഷണം നടക്കുകയാണ്. എന്നാല്‍ അന്വേഷണം കൃത്യമായ രീതിയിലല്ലെന്നാണ് രക്ഷിതാക്കള്‍ പറയുന്നത്. ബിനോജ് വീണുകിടന്നിടത്തുനിന്ന് ഏതാനും മീറ്ററുകള്‍ അകലെ കൈവശമുണ്ടായിരുന്ന സഞ്ചി കണ്ടെത്തിയത് സംബന്ധിച്ച് പൊലീസ് അന്വേഷിച്ചില്ല. ഫോണ്‍ പരിശോധിക്കാനും തയ്യാറായില്ലെന്ന് പിതാവ് മോഹനന്‍ പറയുന്നു.
രക്ഷിതാക്കള്‍ മുഖ്യമന്ത്രിക്കും പീരുമേട് ഡിവൈഎസ്പിക്കും പരാതി നല്‍കി. നേരത്തെ അയല്‍വാസിയുമായി തര്‍ക്കമുണ്ടായിരുന്നു. അന്ന് യുവാവിനെ അപകടപ്പെടുത്താന്‍ ഇയാള്‍ ശ്രമിച്ചിരുന്നതായും കുടുംബാംഗങ്ങള്‍ ആരോപിച്ചു.
What's Your Reaction?






