ആശവര്‍ക്കര്‍മാര്‍ക്ക് എക്യദാര്‍ഢ്യവുമായി എഎപി കീരാമ്പാറ പഞ്ചായത്ത് കമ്മിറ്റി

  ആശവര്‍ക്കര്‍മാര്‍ക്ക് എക്യദാര്‍ഢ്യവുമായി എഎപി കീരാമ്പാറ പഞ്ചായത്ത് കമ്മിറ്റി

Mar 5, 2025 - 17:36
 0
  ആശവര്‍ക്കര്‍മാര്‍ക്ക് എക്യദാര്‍ഢ്യവുമായി എഎപി കീരാമ്പാറ പഞ്ചായത്ത് കമ്മിറ്റി
This is the title of the web page

ഇടുക്കി: ആശവര്‍ക്കര്‍മാര്‍ സെക്രട്ടറിയേറ്റ് പടിക്കല്‍ നടത്തുന്ന സമരത്തിന് ഐക്യദാര്‍ഢ്യവുമായി ആംആദ്മിപാര്‍ട്ടി കീരാമ്പാറ പഞ്ചായത്ത് കമ്മിറ്റി. കോതമംഗലം നിയോജകമണ്ഡലം പ്രസിഡന്റ് വിജോയി പുളിക്കല്‍ ഉദ്ഘാടനം ചെയ്തു. ആരോഗ്യ മേഖലയില്‍ ഏറ്റവും കുറഞ്ഞ വരുമാനത്തില്‍ ജോലി നോക്കുന്ന ആശവര്‍ക്കര്‍മാര്‍ 23-ദിവസമായി നടത്തുന്ന രാപ്പകല്‍ സമരം രമ്യമായി പരിഹരിക്കുന്നതില്‍ സര്‍ക്കാരും അര്യേഗ്യവകുപ്പും പരാജയപ്പെട്ടു. കോവിഡ് മഹാമാരിക്കാലത്ത് ആരോഗ്യ വകുപ്പിലെ സ്ഥിരം ജീവനക്കാര്‍ ചെയ്യാത്ത നിരവധി ജോലികള്‍ ജീവന്‍ പണയം വച്ച് നടത്തിയ ആശവര്‍ക്കര്‍മാരെ ഇപ്പോള്‍ തള്ളിപ്പറയുന്നത് ശരിയല്ലെന്നും അദ്ദേഹം പറഞ്ഞു. പ്രസിഡന്റ് മത്തായി പീച്ചിക്കര അധ്യക്ഷനായി. സംസ്ഥാന കമ്മിറ്റിയംഗം ജോണ്‍സണ്‍ കറുകപ്പിള്ളി മുഖ്യപ്രഭാഷണം നടത്തി. ആരോഗ്യരംഗത്ത് കാര്യക്ഷമമായി പ്രവര്‍ത്തിക്കുന്ന ആശപ്രര്‍ത്തകരുടെ യഥാര്‍ഥ ഓണറേറിയം 7000 എന്നുള്ളത് മറച്ചുവച്ച്  13200 ആണെന്ന് കാണിച്ച് ഉയര്‍ന്ന വേതനം നല്‍കുന്ന സംസ്ഥാനം കേരളമാണെന്ന വകുപ്പ് മന്ത്രിയുടെ നിയമസഭയിലെ തെറ്റായ പ്രസ്താവന ഖേദകരമാണെന്നും ജോണ്‍സന്‍ കറുകപ്പിള്ളി  പറഞ്ഞു. അധികാരത്തില്‍ വരുമ്പോള്‍  ആശവര്‍ക്കര്‍മാര്‍ക്ക് 700 രൂപ ദിവസം വേതനം കൊടുക്കുമെന്ന  എല്‍ഡിഎഫ് പ്രകടന പത്രിക നടപ്പാക്കാന്‍ കഴിയാത്ത തൊഴിലാളി വര്‍ഗ സ്‌നേഹത്തിന്റെ വാഴ്ത്തുപാട്ടുകാരാണ് കേരളം ഭരിക്കുന്നതെന്നും എറണാകുളം ജില്ലാ വൈസ് പ്രസിഡന്റ് കെ.എസ് ഗോപിനാഥന്‍ പറഞ്ഞു. നിയോജകമണ്ഡലം സെക്രട്ടറി, റെജി ജോര്‍ജ്, ട്രഷറര്‍ ലാലു മാത്യു, സുനി അവരാപ്പാട്ട്, തങ്കച്ചന്‍ കോട്ടപ്പടി, ശാന്തമ്മ ജോര്‍ജ്, ചെറിയാന്‍ പെലക്കുടി, വിനോദ് നെല്ലിക്കുഴി, സുരേഷ് മാരമംഗലം, കുമാരന്‍ സീ കെ., സജി തോമസ്, രഘു കാഞ്ഞിരക്കൂന്ന്, ഫ്രാന്‍സി പാലമറ്റം, സാജന്‍ പുന്നേക്കാട് എന്നിവര്‍ പങ്കെടുത്തു.

What's Your Reaction?

like

dislike

love

funny

angry

sad

wow