അങ്കണവാടി ജീവനക്കാര്‍ മാര്‍ച്ച് നടത്തി
അങ്കണവാടി ജീവനക്കാര്‍ മാര്‍ച്ച് നടത്തി

ഇടുക്കി: അങ്കണവാടി വര്‍ക്കേഴ്‌സ് ആന്റ് ഹെല്‍പ്പേഴ്‌സ് അസോസിയേഷന്റെ നേതൃത്വത്തില്‍ കട്ടപ്പന ഹെഡ് പോസ്റ്റ് ഓഫീസിലേക്ക് മാര്‍ച്ച് സംഘടിപ്പിച്ചു. സിഐടിയു ജില്ലാ സെക്രട്ടറി കെ എസ് മോഹനന്‍ ഉദ്ഘാടനം ചെയ്തു. ഐസിഡിഎസ് പദ്ധതിയും അങ്കണവാടികളും സംരക്ഷിക്കുക, ജീവനക്കാര്‍ക്ക് മിനിമം വേതനവും സാമൂഹ്യ സുരക്ഷപദ്ധതികളും പെന്‍ഷനും അനുവദിക്കുക, സ്വകാര്യവല്‍ക്കരണ നീക്കം ഉപേക്ഷിക്കുക, ലേബര്‍ കേസുകള്‍ പിന്‍വലിക്കുക തുടങ്ങിയ ആവശ്യങ്ങള്‍ ഉന്നയിച്ചാണ് അങ്കണവാടി ജീവനക്കാരുടെ അവകാശദിനത്തില്‍ സമരം സംഘടിപ്പിച്ചത്. അസോസിയേഷന്‍ ജില്ലാ സെക്രട്ടറി അനിത റെജി, നേതാക്കളായ വി ആര്‍ സജി, സി ആര്‍ മുരളി, വനജാകുമാരി, ടോമി ജോര്‍ജ്, കെ എന്‍ വിനീഷ് കുമാര്‍, ടിജി എം രാജു തുടങ്ങിയവര്‍ സംസാരിച്ചു.
What's Your Reaction?






