ഇടുക്കിയില്‍ ദുരിതമഴ: വ്യാപക മണ്ണിടിച്ചില്‍: ഗതാഗത തടസം
ഇടുക്കിയില്‍ ദുരിതമഴ: വ്യാപക മണ്ണിടിച്ചില്‍: ഗതാഗത തടസം

ഇടുക്കി: തീവ്രമഴയില്‍ ജില്ലയില്‍ മണ്ണിടിച്ചില്‍ വ്യാപകം. ദേശീയ, സംസ്ഥാനപാതകളില്‍ ഉള്‍പ്പെടെ ഗതാഗതം തടസപ്പെട്ടു. തിങ്കളാഴ്ച ആരംഭിച്ച കനത്ത മഴ രാവിലെയും തുടരുകയാണ്. ഇടുക്കി അണക്കെട്ടിലെ ജലനിരപ്പ് 2360.56 അടിയിലെത്തി. നിര്‍മലാസിറ്റിക്ക് സമീപം മണ്ണിടിഞ്ഞ് ദേശീയപാതയില്‍ ഗതാഗതം ഭാഗികമായി തടസപ്പെട്ടു. അഞ്ചുരുളി വിനോദസഞ്ചാര കേന്ദ്രത്തിലേക്കുള്ള പാതയിലും മണ്ണിടിച്ചിലുണ്ടായി. മൂന്നാര്‍ ടൗണ്‍ ഒറ്റപ്പെട്ടനിലയിലാണ്. ഗതാഗതം നിരോധിച്ച ദേവികുളം ഗ്യാപ് റോഡില്‍ മണ്ണിടിഞ്ഞു. ദേവികുളം മുതല്‍ പെരിയകനാല്‍ വെള്ളച്ചാട്ടം വരെ പലയിടങ്ങളിലും വെള്ളക്കെട്ട് രൂപപ്പെട്ടു.
ചിത്തിരപുരം- കുഞ്ചിത്തണ്ണി റൂട്ടില്‍ പവര്‍ഹൗസിന് സമീപം മണ്ണിടിഞ്ഞ് ഗതാഗതം തടസപ്പെട്ടു. കല്ലാര്‍- മാങ്കുളം റോഡില്‍ വിരിപാറക്ക് സമീപത്തെ പാലത്തില്‍ വെള്ളം കയറി. പഴയ മൂന്നാറിലെ പാര്‍ക്കിങ് മൈതാനവും വെള്ളത്തിനടിയിലായി. കല്ലാര്‍കുട്ടി ഡാമിന്റെ നാല് ഷട്ടറുകള്‍ 90 സെന്റീമീറ്റര്‍ വീതം ഉയര്‍ത്തി. മുതിരപ്പുഴയാര്‍, പെരിയാര്‍ നദികളുടെ തീരങ്ങളില്‍ താമസിക്കുന്നവര്‍ ജാഗ്രത പുലര്‍ത്തണമെന്ന് ജില്ലാ ഭരണകൂടം അറിയിച്ചു.
What's Your Reaction?






