ഏഴുവയസുകാരിക്ക്  അടിമാലി താലൂക്ക് ആശുപത്രിയില്‍ ചികിത്സ നിഷേധിച്ചതായി പരാതി 

 ഏഴുവയസുകാരിക്ക്  അടിമാലി താലൂക്ക് ആശുപത്രിയില്‍ ചികിത്സ നിഷേധിച്ചതായി പരാതി 

Jul 26, 2024 - 21:01
 0
 ഏഴുവയസുകാരിക്ക്  അടിമാലി താലൂക്ക് ആശുപത്രിയില്‍ ചികിത്സ നിഷേധിച്ചതായി പരാതി 
This is the title of the web page

ഇടുക്കി: ഛര്‍ദിയെ തുടര്‍ന്ന് അവശനിലയിലെത്തിച്ച ഏഴുവയസുകാരിക്ക്  അടിമാലി താലൂക്ക് ആശുപത്രിയിലെ അത്യാഹിത വിഭാഗത്തില്‍ ചികിത്സ നിഷേധിച്ചതായി പരാതി. ആയിരമേക്കര്‍ സ്വദേശി ജോമോന്റെ മകളെയാണ് കഴിഞ്ഞ ദിവസം ആശുപത്രിയിലെത്തിച്ചത്. അവശ നിലയിലായ കുട്ടിക്ക് അത്യാഹിത വിഭാഗത്തില്‍ ചികിത്സ നല്‍കാതെ ഒ.പിയിലുള്ള ഡോക്ടറെ സമീപിക്കാനാണ് ജീവനക്കാര്‍ നിര്‍ദേശിച്ചത്. സംഭവത്തില്‍ ആശുപത്രി അധികൃതര്‍ക്കും അടിമാലി ബ്ലോക്ക് പഞ്ചായത്തിനെയും വിവിരം അറിയിച്ചതായി ജോമോന്‍ പറഞ്ഞു.

കഴിഞ്ഞ ദിവസം കുടുംബാംഗങ്ങളുമൊത്തുള്ള യാത്രക്കിടയാണ് കുട്ടിക്ക് ഛര്‍ദി അനുഭവപ്പെട്ടത്. നടക്കാന്‍ പോലും കഴിയാതെ  അവശനിലയിലായതോടെ താലൂക്ക് ആശുപത്രിയിലെത്തിക്കുകയായിരുന്നു. എന്നാല്‍ അത്യാഹിത വിഭാഗത്തില്‍ ചികിത്സിക്കാന്‍ വിമുഖത കാട്ടിയെന്നാണ് പരാതി. 

What's Your Reaction?

like

dislike

love

funny

angry

sad

wow