മാങ്ങാപ്പാറ ആദിവാസികുടിയിലേക്കെത്താന്‍ പുഴയ്ക്ക് കുറുകെ പാലം വേണമെന്ന ആവശ്യം ശക്തം
മാങ്ങാപ്പാറ ആദിവാസികുടിയിലേക്കെത്താന്‍ പുഴയ്ക്ക് കുറുകെ പാലം വേണമെന്ന ആവശ്യം ശക്തം

ഇടുക്കി: മാങ്കുളം പഞ്ചായത്തിലെ മാങ്ങാപ്പാറ കുടിയിലേക്കെത്താന്‍ പുഴയ്ക്ക് കുറുകെ പാലം വേണമെന്ന ആവശ്യം ശക്തം. പാലം നിര്‍മിക്കണമെന്ന ആവശ്യമുയരുന്ന പുഴയ്ക്ക് കുറുകെ നടപ്പാലം മാത്രമാണ് നിലവിലുള്ളത്. വേനല്‍ക്കാലത്ത് വാഹനങ്ങള്‍ പുഴയിലൂടെയാണ് അക്കര കടക്കുന്നത്. എന്നാല്‍ മഴക്കാലമാകുന്നതോടെ യാത്ര പ്രതിസന്ധിയിലാകും. ഈ സാഹചര്യത്തിലാണ് പാലമെന്ന ആവശ്യമുമായി പ്രദേശവാസികള്‍ രംഗത്തെത്തിയത്. കുടിയില്‍ നിന്നും ആനക്കുളത്തെത്തിയാണ് ഇവരുടെ യാത്ര. ആനക്കുളത്തുനിന്നും പരിമിതമായ യാത്രാ സൗകര്യം മാത്രമാണ് മാങ്ങാപ്പാറയിലേക്കുള്ളത്. മഴക്കാലമായാല്‍ കുട്ടികളുടെ സ്‌കൂള്‍ യാത്രയും ആശുപത്രിയിലെത്താനുള്ള രോഗികളുടെ യാത്രയും പ്രതിസന്ധിയിലാകുമെന്നും ഇതിന് പരിഹാരമായി വാഹനം കയറും വിധം പാലം നിര്‍മിക്കണമെന്നുമാണ് കുടി നിവാസികളുടെ ആവശ്യം.
What's Your Reaction?






