യൂത്ത് ഫ്രണ്ട് ജേക്കബ് ജില്ലാ കമ്മിറ്റി ചെറുതോണിയില്‍ ലഹരി വിരുദ്ധ മനുഷ്യ ചങ്ങല നടത്തി
യൂത്ത് ഫ്രണ്ട് ജേക്കബ് ജില്ലാ കമ്മിറ്റി ചെറുതോണിയില്‍ ലഹരി വിരുദ്ധ മനുഷ്യ ചങ്ങല നടത്തി

ഇടുക്കി: സമൂഹത്തില്‍ വര്‍ധിച്ചുവരുന്ന ലഹരി ഉപയോഗത്തിനെതിരെ കേരള യൂത്ത് ഫ്രണ്ട് ജേക്കബ് ജില്ലാ കമ്മിറ്റിയുടെ നേതൃത്വത്തില്‍ ലഹരി വിരുദ്ധ മനുഷ്യചങ്ങല സംഘടിപ്പിച്ചു. ചെറുതോണിയില്‍ സംസ്ഥാന പ്രസിഡന്റ് സാജന്‍ ജോസഫ് ലഹരി വിരുദ്ധ പ്രതിജ്ഞ ചെല്ലി കൊടുത്തു. ജില്ലാ പ്രസിഡന്റ് ബിനു പെരുമന, കേരളാ കോണ്‍ഗ്രസ് ജേക്കബ്ബ് ജില്ലാ വര്‍ക്കിങ് ചെയര്‍മാന്‍ സാം ജോര്‍ജ്, നിയോജക മണ്ഡലം പ്രസിഡന്റ് സബിച്ചന്‍ മനക്കല്‍, ജില്ലാ സെക്രട്ടറി ഔസേപ്പച്ചന്‍ ഇടക്കുളം എന്നിവര്‍ നേതൃത്വം നല്‍കി.
What's Your Reaction?






