വണ്ടിപ്പെരിയാര്‍ എല്‍ഐസി ഓഫീസിലെ സെക്യുരിറ്റി മരിച്ച നിലയില്‍
വണ്ടിപ്പെരിയാര്‍ എല്‍ഐസി ഓഫീസിലെ സെക്യുരിറ്റി മരിച്ച നിലയില്‍

ഇടുക്കി: വണ്ടിപ്പെരിയാര്‍ എല്‍ഐസി ഓഫീസിലെ സെക്യൂരിറ്റിയെ മരിച്ച നിലയില്‍ കണ്ടെത്തി. മഞ്ചുമല പഴയകാട് സ്വദേശി നവീന്‍ (36) ആണ് മരിച്ചത്. ഹൃദയാഘാതമാണെന്നാണ് പ്രാഥമിക നിഗമനം. വണ്ടിപ്പെരിയാര്‍ പോലീസ് സ്ഥലത്തെത്തി. മൃതദേഹം കുമളിയിലെ സ്വകാര്യ ആശുപത്രി മോര്‍ച്ചറിയില്‍. പോസ്റ്റുമോര്‍ട്ടത്തിന് ശേഷം ബന്ധുക്കള്‍ക്ക് വിട്ടുനല്‍കും. ഭാര്യ: സത്യ. മക്കള്‍: ഡാനിയേല്‍ സാധന. രാവിലത്തെ സെക്യൂരിറ്റി ഡ്യൂട്ടിക്കെത്തിയാളാണ് നവീനെ മരിച്ച നിലയില്‍ കാണ്ടത്.
What's Your Reaction?






