ഐഎന്‍ടിയുസി നാഷണല്‍ എസ്റ്റേറ്റ് വര്‍ക്കേഴ്‌സ് യൂണിയന്‍ വാഹന ജാഥ നടത്തി
ഐഎന്‍ടിയുസി നാഷണല്‍ എസ്റ്റേറ്റ് വര്‍ക്കേഴ്‌സ് യൂണിയന്‍ വാഹന ജാഥ നടത്തി

ഇടുക്കി: കേന്ദ്ര സംസ്ഥാന സര്‍ക്കാരുകളുടെ ജനദ്രോഹ നടപടികളില്‍ പ്രതിഷേധിച്ച് ഐഎന്‍ടിയുസി നാഷണല്‍ എസ്റ്റേറ്റ് വര്‍ക്കേഴ്‌സ് യൂണിയന്‍ വാഹന ജാഥ സംഘടിപ്പിച്ചു. ബൈസണ്‍വാലി മണ്ഡലം പ്രസിഡന്റ് കെ എം ഷാബു ക്യാപ്റ്റനായ ജാഥ കേരള സര്‍വീസ് പെന്‍ഷനേഴ്‌സ് അസോസിയേഷന്‍ ബൈസണ്‍വാലി മേഖല കമ്മിറ്റി പ്രസിഡന്റ് ഐസക്ക് മേനോലില്‍ ഉദ്ഘാടനം ചെയ്തു. കേന്ദ്ര-സംസ്ഥാന സര്‍ക്കാരുകളുടെ ജനദ്രോഹ നടപടികള്‍ അവസാനിപ്പിക്കുക,1960 ലെ ഭു പതിവ് ചട്ട ഭേതഗതിയിലെ പോരായ്മകള്‍ പരിഹരിക്കുക, ചട്ടം ഭേദഗതി ജനോപകാരപ്രദമാക്കുക,
കര്‍ഷകരോടും ,തൊഴിലാളികളോടും അങ്കണവാടി ജീവനക്കാരോടും ആശാവര്‍ക്കര്‍മാരോടും ഉള്ള നിരന്തരമായ ദ്രോഹങ്ങള്‍ അവസാനിപ്പിക്കുക തുടങ്ങിവ ആവിശ്യങ്ങള്‍ ഉന്നയിച്ചാണ് സമരം. ടി കമ്പനിയില്‍ നിന്നാരംഭിച്ച ജാഥക്ക് പ്രവര്‍ത്തകരുടെ നേതൃത്വത്തില്‍ സ്വീകരണം നല്‍കി. ഐഎന്‍ടിയുസി ജില്ലാ സെക്രട്ടറി വി ജെ ജോസഫ്, അലോഷി തിരുതാളില്‍, ബിനോയി ചെറുപുഷ്പ്പം, ഷാന്റി ബേബി, മഞ്ചു ജിന്‍സ്, ജാന്‍സി ബിജു, ഷാലറ്റ് ഫ്രന്‍സിസ്, ടി എം രതീഷ്, ഡാനി വേരംപ്ലാക്കല്‍, കെ പി കുമാര്‍, സുദര്‍ലാല്‍ എന്നിവര്‍ പങ്കെടുത്തു.
What's Your Reaction?






