ഇരട്ടയാർ പള്ളത്തുപാറ കുടിവെള്ള പദ്ധതി ഉദ്ഘാടനം ചെയ്തു
ഇരട്ടയാർ പള്ളത്തുപാറ കുടിവെള്ള പദ്ധതി ഉദ്ഘാടനം ചെയ്തു
ഇടുക്കി : ഇരട്ടയാർ പഞ്ചായത്തിലുൾപ്പെട്ട എഴുകുംവയൽ പള്ളത്തുപാറ കുടിവെള്ള പദ്ധതി ഉദ്ഘാടനം ചെയ്തു. എഴുകുംവയൽ നിത്യസഹായ മാതാ പള്ളി വികാരി ഫാ. ജോസഫ് ചുനയൻമാക്കൽ ഉദ്ഘാടനം ചെയ്തു. കുഴൽക്കിണറിന് സൗജന്യമായി സ്ഥലം നൽകിയ പള്ളത്തുപാറ അനി, കുടിവെള്ള പദ്ധതി കൺവീനർ മോഹനൻ പന്തപ്ലാക്കൽ എന്നിവരെ ചടങ്ങിൽ ചടങ്ങിൽ ആദരിച്ചു. കട്ടപ്പന ബ്ലോക്ക് പഞ്ചായത്തംഗം ലാലിച്ചൻ വെള്ളക്കട അധ്യക്ഷനായി. പഞ്ചായത്തംഗം ജെയ്നമ്മ ബേബി, പ്രിൻസ് ജോൺ,ബെന്നി പനയ്ക്കച്ചിറ എന്നിവർ സംസാരിച്ചു.
What's Your Reaction?

