കോണ്‍ഗ്രസ് കട്ടപ്പന മണ്ഡലം കമ്മിറ്റി വെട്ടിക്കുഴക്കവലയില്‍ മഹാത്മാഗാന്ധി കുടുംബസംഗമം നടത്തി
കോണ്‍ഗ്രസ് കട്ടപ്പന മണ്ഡലം കമ്മിറ്റി വെട്ടിക്കുഴക്കവലയില്‍ മഹാത്മാഗാന്ധി കുടുംബസംഗമം നടത്തി

ഇടുക്കി: കോണ്‍ഗ്രസ് കട്ടപ്പന മണ്ഡലം കമ്മിറ്റി 6,7 വാര്‍ഡ് കമ്മിറ്റികളുടെ ആഭിമുഖ്യത്തില്‍ മഹാത്മാഗാന്ധി കുടുംബസംഗമം നടത്തി. കെപിസിസി ജനറല്‍ സെക്രട്ടറി അഡ്വ. എസ് അശോകന്‍ ഉദ്ഘാടനം ചെയ്തു. ഗാന്ധിയന്‍ ദര്‍ശനങ്ങള്‍ ജനങ്ങളിലേയ്ക്ക് എത്തിക്കുന്നതിന്റെ ഭാഗമായാണ് കുടുംബസംഗമം സംഘടിപ്പിച്ചത്. വാര്‍ഡ് പ്രസിഡന്റ് രാജന്‍ കാലാച്ചിറ അധ്യക്ഷനായി. എഐസിസി അംഗം അഡ്വ. ഇ.എം ആഗസ്തി അനുസ്മരണ പ്രഭാഷണം നടത്തി. മുതിര്‍ന്ന കോണ്‍ഗ്രസ് പ്രവര്‍ത്തകരെ യുഡിഎഫ് ജില്ലാ ചെയര്‍മാന്‍ ജോയി വെട്ടിക്കുഴിയും പ്രതിഭകളെയും ഹരിതകര്‍മസേനാംഗങ്ങളേയും കെപിസിസി സെക്രട്ടറി തോമസ് രാജനും ആദരിച്ചു. നഗരസഭാ ചെയര്‍പേഴ്‌സണ്‍ ബീന ടോമി, അഡ്വ. കെ ജെ ബെന്നി, സിജു ചക്കുംമൂട്ടില്‍, സിബി പാറപ്പായി, ജോയി ആനിത്തോട്ടം, പ്രശാന്ത് രാജൂ, കെ എ മാത്യു, ഷാജി വെള്ളമാക്കല്‍, ഷൈനി സണ്ണി ചെറിയാന്‍, ലിസി ജോണി, വര്‍ഗീസ് മഠത്തിപ്പറമ്പില്‍, റിന്റോ സെബാസ്റ്റ്യന്‍ തുടങ്ങിയവര്‍ സംസാരിച്ചു.
What's Your Reaction?






