ഖരമാലിന്യ പരിപാലന പദ്ധതി: കട്ടപ്പനയില്‍ ചിത്രരചന, വേസ്റ്റ് ടു ആര്‍ട്ട് മത്സരം നടത്തി

ഖരമാലിന്യ പരിപാലന പദ്ധതി: കട്ടപ്പനയില്‍ ചിത്രരചന, വേസ്റ്റ് ടു ആര്‍ട്ട് മത്സരം നടത്തി

Feb 13, 2026 - 12:36
 0
ഖരമാലിന്യ പരിപാലന പദ്ധതി: കട്ടപ്പനയില്‍ ചിത്രരചന, വേസ്റ്റ് ടു ആര്‍ട്ട് മത്സരം നടത്തി
This is the title of the web page

ഇടുക്കി: ഖരമാലിന്യ പരിപാലന പദ്ധതിയുടെ ഭാഗമായി കട്ടപ്പന നഗരസഭ, വിദ്യാര്‍ഥികളെ പങ്കെടുപ്പിച്ച് ചിത്രരചന, വേസ്റ്റ് ടു ആര്‍ട്ട് മത്സരം നടത്തി. ഗവ. ട്രൈബല്‍ എച്ച്എസ്എസില്‍ എല്‍പി മുതല്‍ എച്ച്എസ്എസ് വരെയുള്ള വിഭാഗങ്ങളിലായി നടത്തിയ മത്സരത്തില്‍ നഗരസഭാ പരിധിയിലെ സ്‌കൂളുകളില്‍നിന്നായി 80ലേറെ വിദ്യാര്‍ഥികള്‍ പങ്കെടുത്തു. മാലിന്യസംസ്‌കരണത്തെക്കുറിച്ച് ബോധവല്‍ക്കാനാണ് പരിപാടി. പാഴ്‌വസ്തുക്കളായ പ്ലാസ്റ്റിക് കുപ്പികള്‍, പേപ്പര്‍, ലോഹാവശിഷ്ടങ്ങള്‍, തുണിത്തരങ്ങള്‍ എന്നിവ ഉപയോഗിച്ചാണ് കലാസൃഷ്ടികള്‍ തയാറാക്കിയത്. പരിചയസമ്പന്നരായ റിസോഴ്സ് പേഴ്‌സണ്‍മാര്‍ സൃഷ്ടികള്‍ വിലയിരുത്തി. 16ന് ഹരിത സ്‌കോളര്‍ഷിപ്പ് വിതരണ ചടങ്ങില്‍ മത്സരിച്ച എല്ലാ വിദ്യാര്‍ഥികള്‍ക്കും സര്‍ട്ടിഫിക്കറ്റുകളും വിജയികള്‍ക്ക് പ്രത്യേക ഉപഹാരങ്ങളും സമ്മാനിക്കും. തിരഞ്ഞെടുക്കപ്പെടുന്ന മികച്ച സൃഷ്ടികള്‍ ഐഇസി ക്യാമ്പയിനുകളില്‍ ഉപയോഗിക്കും. നഗരസഭാ ക്ലീന്‍സിറ്റി മാനേജര്‍ ജിന്‍സ് സ്‌കറിയ, ഹോമന്ദ് പി.ജി തുടങ്ങിയവര്‍ നേതൃത്വം നല്‍കി.

What's Your Reaction?

like

dislike

love

funny

angry

sad

wow