കൂട്ടാര്‍ പുഴയില്‍ വെള്ളം പതഞ്ഞ് ഒഴുകിയ സംഭവം:  ആരോഗ്യ വകുപ്പും ജലവിഭവ വകുപ്പും പ്രദേശത്ത് സന്ദര്‍ശനം നടത്തി

കൂട്ടാര്‍ പുഴയില്‍ വെള്ളം പതഞ്ഞ് ഒഴുകിയ സംഭവം:  ആരോഗ്യ വകുപ്പും ജലവിഭവ വകുപ്പും പ്രദേശത്ത് സന്ദര്‍ശനം നടത്തി

Aug 7, 2026 - 17:24
 0
കൂട്ടാര്‍ പുഴയില്‍ വെള്ളം പതഞ്ഞ് ഒഴുകിയ സംഭവം:  ആരോഗ്യ വകുപ്പും ജലവിഭവ വകുപ്പും പ്രദേശത്ത് സന്ദര്‍ശനം നടത്തി
This is the title of the web page

ഇടുക്കി: കൂട്ടാര്‍ പുഴയില്‍ വെള്ളം പതഞ്ഞ് ഒഴുകിയ സംഭവത്തില്‍ അന്വേഷണം ആരംഭിച്ചു. ആരോഗ്യ വകുപ്പും ജലവിഭവ വകുപ്പും പ്രദേശത്ത് സന്ദര്‍ശനം നടത്തി വെള്ളത്തിന്റെ സാമ്പിള്‍ ശേഖരിച്ചു.  വ്യാഴാഴ്ചയാണ് പുഴയിലെ വെള്ളം അസാധാരണമാം വിധം പതഞ്ഞ നിലയില്‍ കാണപ്പെട്ടത്. ഏകദേശം രണ്ട് കിലോമീറ്ററോളം ഭാഗത്ത് വെള്ളം പതഞ്ഞ നിലയില്‍ കാണപ്പെട്ടു. നിരവധി കുടിവെള്ള പദ്ധതികള്‍ പുഴയെ ആശ്രയിച്ച് പ്രവര്‍ത്തിക്കുന്നുണ്ട്. നാട്ടുകാരുടെ പരാതിയെ തുടര്‍ന്നാണ് പരിശോധന. രാസ മാലിന്യങ്ങളുടെ അവശിഷ്ടം പുഴയിലേക്ക് ഒഴുക്കിയതാകാമെന്നാണ് നിഗമനം. മാലിന്യം തള്ളിയവര്‍ക്കെതിരെ നടപടി സ്വീകരിക്കണമെന്നാണ് ആവശ്യം.

Slide 1
Slide 2
Slide 1

What's Your Reaction?

like

dislike

love

funny

angry

sad

wow