പുറ്റടി ഷിറ്റോ റിയു കരാട്ടെ സ്‌കൂള്‍ വിദ്യാര്‍ഥികള്‍ക്ക് ബ്ലാക്ക് ബെല്‍റ്റ് വിതരണംചെയ്തു

പുറ്റടി ഷിറ്റോ റിയു കരാട്ടെ സ്‌കൂള്‍ വിദ്യാര്‍ഥികള്‍ക്ക് ബ്ലാക്ക് ബെല്‍റ്റ് വിതരണംചെയ്തു

Apr 27, 2026 - 12:15
 0
പുറ്റടി ഷിറ്റോ റിയു കരാട്ടെ സ്‌കൂള്‍ വിദ്യാര്‍ഥികള്‍ക്ക് ബ്ലാക്ക് ബെല്‍റ്റ് വിതരണംചെയ്തു
This is the title of the web page

ഇടുക്കി: പുറ്റടി ഷിറ്റോ റിയു കരാട്ടെ സ്‌കൂളില്‍നിന്ന് പരിശീലനം പൂര്‍ത്തിയാക്കിയവര്‍ക്ക് ബ്ലാക്ക് ബെല്‍റ്റ് വിതരണംചെയ്തു. മുതിര്‍ന്ന പരിശീലകന്‍ ടോമി ജോസഫ് അധ്യക്ഷനായി. ജില്ലയില്‍ ആദ്യമായി എട്ടാമത് ഡാന്‍ ഗ്രേഡ് നേടിയ സീനിയര്‍ പരിശീലകന്‍ കെ എസ് വര്‍ഗീസിനെ ഗ്രാന്‍ഡ് മാസ്റ്റര്‍ ജേക്കബ് ദേവകുമാര്‍ ബെല്‍റ്റും സര്‍ട്ടിഫിക്കറ്റും നല്‍കി അനുമോദിച്ചു. 10 വിദ്യാര്‍ഥികള്‍ക്ക് ബ്ലാക്ക് ബെല്‍റ്റുകളും സര്‍ട്ടിഫിക്കറ്റുകളും നല്‍കി. സീനിയര്‍ വിദ്യാര്‍ഥികള്‍ക്കും പരിശീലകര്‍ക്കും ഗ്രേഡ് സര്‍ട്ടിഫിക്കറ്റുകളും തിരിച്ചറിയല്‍ കാര്‍ഡും വിതരണംചെയ്തു. മുന്‍ പഞ്ചായത്തംഗവും കരാട്ടെ പരിശീലകനുമായ മാത്യു പി ടി, പരിശീലകന്‍ വര്‍ഗീസ് കെ എസ്, എം മനു പ്രസാദ് തുടങ്ങിയവര്‍ സംസാരിച്ചു.

What's Your Reaction?

like

dislike

love

funny

angry

sad

wow