പഴയമൂന്നാര്‍ സിഎസ്‌ഐ പള്ളിക്ക് സമീപമുള്ള വിള്ളല്‍ കൂടുതല്‍ അപകടാവസ്ഥയില്‍
പഴയമൂന്നാര്‍ സിഎസ്‌ഐ പള്ളിക്ക് സമീപമുള്ള വിള്ളല്‍ കൂടുതല്‍ അപകടാവസ്ഥയില്‍
ഇടുക്കി: കൊച്ചി-ധനുഷ്‌കോടി ദേശീയപാതയില്‍ പഴയമൂന്നാര്‍ സിഎസ്‌ഐ പള്ളിക്കുസമീപം രൂപപ്പെട്ട വിള്ളല്‍ കൂടുതല്‍ അപകടാവസ്ഥയിലേക്ക്. തുടര്‍ച്ചയായ മഴയെ തുടര്‍ന്ന് അപകടസാധ്യത വര്‍ധിച്ചതോടെ ജില്ലാ ഭരണകൂടം ഈ ഭാഗത്ത് ഗതാഗത നിയന്ത്രണം ഏര്‍പ്പെടുത്തി. വിള്ളലുള്ള ഭാഗത്ത് പുതുതായി രൂപപ്പെട്ട നീര്‍ച്ചാലും സമീപത്തെ കെട്ടിടത്തിന്റെ അപകടാവസ്ഥയും ആശങ്ക വര്‍ധിപ്പിക്കുകയാണ്. സ്ഥലത്ത് ബന്ധപ്പെട്ട വകുപ്പുകള്‍ വിശദമായ പരിശോധന നടത്തും. ഇതിനിടെ സബ് കലക്ടര്‍ പ്രദേശം സന്ദര്‍ശിച്ച് സ്ഥിതിഗതികള്‍ വിലയിരുത്തിയിട്ടുണ്ട്. ഈ റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തിലായിരിക്കും ജില്ലാ ഭരണകൂടം ഗതാഗത നിയന്ത്രണം പിന്‍വലിക്കുന്ന കാര്യത്തില്‍ അന്തിമ തീരുമാനം സ്വീകരിക്കുക.
What's Your Reaction?