മേരിഗിരി മരിയന്‍ പബ്ലിക് സ്‌കൂളില്‍ ലഹരി വിരുദ്ധ റാലി നടത്തി
മേരിഗിരി മരിയന്‍ പബ്ലിക് സ്‌കൂളില്‍ ലഹരി വിരുദ്ധ റാലി നടത്തി

ഇടുക്കി: തോപ്രാംകുടി മേരിഗിരി മരിയന്‍ പബ്ലിക് സ്‌കൂളില്‍ നടത്തിവന്നിരുന്ന മലങ്കര ബൈബിള്‍ ഓറിയന്റേഷന്‍ ക്യാമ്പിന്റെ ഭാഗമായി ലഹരി വിരുദ്ധ റാലി നടത്തി. കട്ടപ്പന മേഖല സണ്‍ഡേ സ്‌കൂള്‍ ഡയറക്ടര്‍ ഫാ. ജെറിന്‍ കളപ്പുരക്കല്‍ ഉദ്ഘാടനം ചെയ്തു. ദൈവവചന പഠനത്തോടൊപ്പം വിവിധ കലാപരിപാടികളും കലാ മത്സരങ്ങളും ക്യാമ്പില്‍ ഉള്‍പ്പെടുത്തിയിരുന്നു. പത്തനംതിട്ട റെയിഞ്ച് എക്‌സൈസ് സര്‍ക്കിള്‍ ഇന്‍സ്‌പെക്ടര്‍ ബിനു വര്‍ഗീസ് ലഹരി വിരുദ്ധ ബോധവല്‍ക്കരണ ക്ലാസ് നയിച്ചു. തിരുവല്ല അതിരൂപത മതബോധന ഡയറക്ടര്‍ ഫാ. സന്തോഷ് അഴകത്ത് ക്യാമ്പ് സന്ദര്‍ശിച്ച് കുട്ടികളുമായി സംവദിച്ചു. സ്‌കൂള്‍ മാനേജര്‍ ഫാ. തോമസ് ഇടത്തുംപടിക്കല്‍, അസിസ്റ്റന്റ് വികാരി ഫാ. ജോര്‍ജ് ഇളമതയില്‍, ബ്ര. മത്തായി മണ്ണൂര്‍ വടക്കേതില്‍ എന്നിവര്‍ നേതൃത്വം നല്‍കി.
What's Your Reaction?






