സഹപ്രവര്‍ത്തകര്‍ക്കായി ഹൈറേഞ്ച് ബസ് സൗഹൃദ കൂട്ടായ്മ സമാഹരിച്ച തുകയുടെ വിതരണം മെയ് 12 ന്
സഹപ്രവര്‍ത്തകര്‍ക്കായി ഹൈറേഞ്ച് ബസ് സൗഹൃദ കൂട്ടായ്മ സമാഹരിച്ച തുകയുടെ വിതരണം മെയ് 12 ന്

ഇടുക്കി: സഹപ്രവര്‍ത്തകര്‍ക്കായി ഹൈറേഞ്ച് ബസ് സൗഹൃദ സംഘം അംഗങ്ങളില്‍ നിന്നും സമാഹരിച്ച തുക മെയ് 12 ഞായറാഴ്ച രാവിലെ 11 മണിക്ക് കട്ടപ്പന പ്രസ്സ് ക്ലബ്ബ് ഹാളില്‍ വച്ച് വിതരണം ചെയ്യും. വൃക്ക രോഗബാധിതരായ മൂന്ന് ബസ് ജീവനക്കാര്‍ക്കുവേണ്ടിയാണ് തുക സമാഹരിച്ചത്. അദ്ധ്യാപികയും കവിയത്രിയുമായ സല്‍മ ശ്യാം ഉദ്ഘാടനം ചെയ്യും. എസ്എസ്എൽസി,പ്ലസ് ടു പരീക്ഷകളില്‍ ഉന്നത വിജയം നേടിയ കുട്ടികളേയും കൂട്ടായ്മയോട് സഹകരിച്ച് രക്തദാനം നടത്തിയ അശ്വനി ചെറിയാന്‍ ,കട്ടപ്പനയിലെ ചുമട്ട് തൊഴിലാളികളായ ജോമോന്‍ ജോസഫ് , ബിനു കെ എസ് എന്നിവരേയും യോഗത്തിൽ അനുമോദിക്കും.
What's Your Reaction?






