കോണ്‍ഗ്രസ് രാജകുമാരി മണ്ഡലം കമ്മിറ്റി ഏകദിന സെമിനാര്‍ നടത്തി

കോണ്‍ഗ്രസ് രാജകുമാരി മണ്ഡലം കമ്മിറ്റി ഏകദിന സെമിനാര്‍ നടത്തി

Jun 23, 2025 - 15:40
 0
കോണ്‍ഗ്രസ് രാജകുമാരി മണ്ഡലം കമ്മിറ്റി ഏകദിന സെമിനാര്‍ നടത്തി
This is the title of the web page
ഇടുക്കി: കോണ്‍ഗ്രസ് രാജകുമാരി മണ്ഡലം കമ്മിറ്റി മഹാത്മാഗാന്ധി ഗ്രാമസ്വരാജ് ഏകദിന സെമിനാര്‍ നടത്തി. രാജകുമാരി സര്‍വീസ് സഹകരണ ബാങ്ക് ഓഡിറ്റോറിയത്തില്‍ നടന്ന പരിപാടി കെപിസിസി സെക്രട്ടറി തോമസ് രാജന്‍ ഉദ്ഘാടനം ചെയ്തു. നിയോജകമണ്ഡലം കണ്‍വീനര്‍ ബെന്നി തുണ്ടത്തില്‍  പരിശീലന ക്ലാസ് നയിച്ചു. പഞ്ചായത്ത്, നിയമസഭ തെരഞ്ഞെടുപ്പിന് മുന്നോടിയായുള്ള ഒരുക്കങ്ങള്‍ അവസാന ഘട്ടത്തിലേക്ക് എത്തുന്നതിന്റെ ഭാഗമായാണ് സെമിനാറുകളും കണ്‍വന്‍ഷനുകളും നടത്തുന്നത്. മണ്ഡലം കമ്മിറ്റി, വാര്‍ഡ് കമ്മിറ്റി, നിയോജകമണ്ഡലം കമ്മിറ്റി, കര്‍ഷക സംഘടന, തൊഴിലാളി സംഘടന എന്നിവയുടെ പ്രവര്‍ത്തനം ശക്തിപ്പെടുത്തി തെരഞ്ഞെടുപ്പിനെ നേരിടുകയാണ് ലക്ഷ്യം. മണ്ഡലം പ്രസിഡന്റ് റോയി ചാത്തനാട്ട്, ഡിസിസി വൈസ് പ്രസിഡന്റ് കെ എസ് അരുണ്‍, ഷാജി കൊച്ചുകരോട്ട്, എം പി ജോസ്, ജോസ് മുത്താനാട്ട്, ബോസ് പി മാത്യു, ജിഷ ബിജു, സുനില്‍ വാരിക്കാട്ട് തുടങ്ങിയവര്‍ സംസാരിച്ചു.

What's Your Reaction?

like

dislike

love

funny

angry

sad

wow