നിലമ്പൂര്‍ ഉപതെരഞ്ഞെടുപ്പ് വിജയം: യുഡിഎഫ് വണ്ടിപ്പെരിയാറില്‍ ആഹ്ലാദപ്രകടനം നടത്തി  

നിലമ്പൂര്‍ ഉപതെരഞ്ഞെടുപ്പ് വിജയം: യുഡിഎഫ് വണ്ടിപ്പെരിയാറില്‍ ആഹ്ലാദപ്രകടനം നടത്തി  

Jun 23, 2025 - 16:28
 0
നിലമ്പൂര്‍ ഉപതെരഞ്ഞെടുപ്പ് വിജയം: യുഡിഎഫ് വണ്ടിപ്പെരിയാറില്‍ ആഹ്ലാദപ്രകടനം നടത്തി  
This is the title of the web page
ഇടുക്കി: നിലമ്പൂര്‍ ഇപതെരഞ്ഞെടുപ്പില്‍ യുഡിഎഫ് സ്ഥാനാര്‍ഥി ആര്യാടന്‍ ഷൗക്കത്തിന്റെ  വിജയത്തില്‍ യുഡിഎഫ് പ്രവര്‍ത്തകര്‍ വണ്ടിപ്പെരിയാറില്‍ ആഹ്ലാദപ്രകടനം നടത്തി. വണ്ടിപ്പെരിയാര്‍ വാളാര്‍ഡി മണ്ഡലം കമ്മിറ്റികളുടെ നേതൃത്വത്തിലാണ് പ്രകടനം നടത്തിയത്. പശുമല ജങ്ഷനില്‍ നിന്നാരംഭിച്ച പ്രകടനം ബസ് സ്റ്റാന്‍ഡ് ചുറ്റി പെട്രോള്‍ പമ്പ് വഴി തിരികെ സെന്‍ട്രല്‍ ജങ്ഷനില്‍ സമാപിച്ചു. തുടര്‍ന്ന് നടന്ന യോഗം യുഡിഎഫ് ചെയര്‍മാന്‍ ടി എച്ച് അബ്ദുള്‍ സമദ് ഉദ്ഘാടനം ചെയ്തു. നേതാക്കളായ ടി എം ഉമ്മര്‍, ഷാജി പൈനാടത്ത്, കെ എ സിദ്ദിഖ്, എം ഉദയസൂര്യന്‍, എസ് ഗണേശന്‍, മണ്ഡലം പ്രസിഡന്റുമാരായ രാജന്‍ കൊഴുവമാക്കല്‍, ബാബു ആന്റപ്പന്‍ തുടങ്ങിയവര്‍ സംസാരിച്ചു.

What's Your Reaction?

like

dislike

love

funny

angry

sad

wow