കല്യാണത്തണ്ടില്‍ മാലിന്യസംസ്‌കരണ കേന്ദ്രം സ്ഥാപിക്കാന്‍ നീക്കം: നഗരസഭ ഓഫീസ് പടിക്കല്‍ കേരള കോണ്‍ഗ്രസ് എം നിരാഹാര സമരം ആരംഭിച്ചു
കല്യാണത്തണ്ടില്‍ മാലിന്യസംസ്‌കരണ കേന്ദ്രം സ്ഥാപിക്കാന്‍ നീക്കം: നഗരസഭ ഓഫീസ് പടിക്കല്‍ കേരള കോണ്‍ഗ്രസ് എം നിരാഹാര സമരം ആരംഭിച്ചു

ഇടുക്കി: കട്ടപ്പന കല്യാണതണ്ടില്‍ മാലിന്യ സംസ്‌കരണ കേന്ദ്രം സ്ഥാപിക്കാനുള്ള നീക്കത്തിനെതിരെ കേരള കോണ്‍ഗ്രസ് എം നഗരസഭ ഓഫീസ് പടിക്കല്‍ നിരാഹാഹാര സമരം നടത്തി. സ്റ്റിയറിങ് കമ്മിറ്റിയംഗം മനോജ് എം തോമസ് ഉദ്ഘാടനം ചെയ്തു. വിവിധ പദ്ധതികള്‍ ആവിഷ്‌കരിച്ച് പണം അടിച്ചുമാറ്റാനുള്ള നടപടികള്‍ മാത്രമാണ് നഗരസഭയില്‍ നടക്കുന്നത്. 4 വര്‍ഷമായി ഭരണസമിതി ഉറങ്ങുകയാണ്. അഴിമതിയുടെ ഏറ്റവും വലിയ ഉദാഹരണമായി നഗരസഭ മാറിയിരിക്കുന്നു. നഗരസഭയുടെ ഭരണ വൈകല്യത്തിനെതിരെ ഇനി ജനങ്ങളും ശബ്ദമുയര്‍ത്തുമെന്നും അദ്ദേഹം പറഞ്ഞു. 31, 32 വാര്‍ഡുകളുടെ അതിര്‍ത്തി പ്രദേശമായ കല്യാണത്തണ്ടില്‍ റവന്യു വകുപ്പ് വിട്ടുനല്‍കിയ 60 സെന്റ് സ്ഥലത്ത് മാലിന്യസംസ്‌കരണ കേന്ദ്രം സ്ഥാപിക്കാനാണ് നഗരസഭ ഭരണസമിതി ഏകപക്ഷീയമായി തീരുമാനമെടുത്തത്. ഇക്കാര്യം വാര്‍ഡ് കൗണ്‍സിലര്‍മാരെ അറിയിച്ചിരുന്നില്ല. പ്ലാന്റ് സ്ഥാപിച്ചാല്‍ കല്യാണത്തണ്ടിലെ ടൂറിസത്തിന് തിരിച്ചടിയാകും. കൂടാതെ, മേഖലയിലെ ശുദ്ധജല സ്രോതസുകള്‍ ഉള്‍പ്പെടെ മലിനമാക്കപ്പെടും. പ്ലാന്റ് സ്ഥാപിക്കാനുള്ള തീരുമാനം നഗരസഭ ഉപേക്ഷിക്കണമെന്നാവശ്യപ്പെട്ടാണ് സമരം നടത്തിയത്. പാര്‍ട്ടി മണ്ഡലം പ്രസിഡന്റും നഗരസഭ കൗണ്‍സിലറുമായ ഷാജി കൂത്തോടി, നിഷ മോള്‍ പി എം,സാബു പുത്തന്‍വീട്ടില്‍, മാമച്ചാന്‍ ആഴിമാക്കല്‍, ജോര്‍ജ് കടക്കൂര്‍, ബേബിച്ചന്‍ വടക്കേകര, ബിനോയ് മണിമല, ഷാജി വലിയപറമ്പില്‍, റോഷന്‍ ചുവപ്പുങ്കല്‍ എന്നിവര്‍ പങ്കെടുത്തു.
What's Your Reaction?






